ദുബൈയുടെ നിരത്തിലേക്ക് 900 പുതിയ ടാക്സികൾ കൂടി
text_fieldsദുബൈ: ദുബൈയുടെ ടാക്സി നിരയിലേക്ക് 900 വാഹനങ്ങൾ കൂടി ഉൾപ്പെടുത്താൻ റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി ( ആർ.ടി.എ. അനുമതി നൽകി. ഇതിൽ 370 എണ്ണം പരിസ്ഥിതി സൗഹൃദമായ ഹൈബ്രീഡ് വാഹനങ്ങളായിരിക്കും. ദുബൈയിലെ യാത്രക്കാർക്ക് നൽകുന്ന സേവനം മെച്ചെപ്പടുത്തുന്നതിെൻറ ഭാഗമായാണ് ഇൗ നടപടിയെന്ന് ആർ.ടി.എ. ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു. പുതിയ വാഹനങ്ങളിൽ 142 എണ്ണം ടൊയോട്ട കാംറികൾ ആണ്. 193 ഇന്നോവ, 55 ലക്സസ്, ഒരു ഹയാസ് എന്നിവയും ടൊയോട്ടയുടേതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവ കൂടാതെ 15 നിസാൻ അൾട്ടിമ, 123 ഹ്യുണ്ടായ് സൊണാറ്റ എന്നിവയും ഹ്യുണ്ടായി എച്ച് വണ്ണും ഉണ്ട്. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ കൂടുതൽ ഉൾപ്പെടുത്തുന്നതിെൻറ ഭാഗമായി 370 ഹൈബ്രീഡ് ടൊയോട്ട കാംറികളാണ് ഉപയോഗിക്കുന്നത്. പരമ്പരാഗത എഞ്ചിനൊപ്പം വൈദ്യുതി മോേട്ടാർ കൂടി ഉപയോഗിക്കുന്ന വാഹനങ്ങളാണ് ഇവ. ഇന്ധനച്ചെലവ് കുറയുന്നതിനൊപ്പം കാർബൺ ബഹിർഗമനം കുറക്കാനും ഹൈബ്രീഡ് വാഹനങ്ങൾ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.