യു.എ.ഇയിൽ 8000 വർഷം പഴക്കമുള്ള ഗ്രാമം കണ്ടെത്തി
text_fieldsദുബൈ: അബൂദബിയിൽ 8000 വർഷം പഴക്കമുള്ള ഗ്രാമം കണ്ടെത്തി. മർവ ദ്വീപിൽ സാംസ്ക്കാരിക വിനോദ സഞ്ചാര വകുപ്പിൽ നിന്നുള്ള പുരാവസ്തു ഗവേഷകർ നടത്തിയ പര്യവേഷണത്തിലാണ് ഇതിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. നവീന ശിലായുഗത്തിൽ നിലനിന്നിരുന്ന പ്രദേശമാണ് ഇതെന്നാണ് കാർബൺ പരിശോധനകൾ നൽകുന്ന സൂചന. യു.എഇയിൽ ഇതുവരെ കണ്ടെത്തിയിരിക്കുന്നവയിൽ ഏറ്റവും പുരാതനമായ ഗ്രാമമാണ് ഇത്. വളരെ നന്നായി പരിപാലിച്ചിരുന്ന ഇവിടുത്തെ വീടുകൾ നൂറുകണക്കിന് വർഷം ഉപയോഗിച്ചിരിക്കാമെന്നാണ് വിദഗ്ധർ കരുതുന്നത്.
ഗ്രാമത്തിെൻറ രൂപരേഖ കമ്പ്യൂട്ടറിൽ പുനരാവിഷ്ക്കരിക്കാനുള്ള ശ്രമത്തിലാണ് അവർ. നാളിതുവരെയുള്ള പര്യവേഷണങ്ങളിൽ പൗരാണിക കാലത്തെ സ്ഥിര നിർമാണങ്ങെളക്കുറിച്ചുള്ള കാര്യമായ സൂചനകളൊന്നും കിട്ടിയിരുന്നില്ല. ആടുകളെ വളർത്തി ജീവിച്ചിരുന്ന നാടോടികളായിരുന്നു പണ്ട് ഉണ്ടായിരുന്നതെന്നും അവർ സ്ഥിരമായി ഒരിടത്ത് താമസിക്കാറില്ലെന്നുമാണ് ഇതിന് കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇപ്പോൾ കിട്ടിയിരിക്കുന്ന അവശിഷ്ടങ്ങൾ, ഇൗ ദ്വീപിൽ ജനങ്ങൾ സ്ഥിരതാമസത്തിന് തെരഞ്ഞെടുത്തിരുന്നു എന്നാണ് ശതളിയിക്കുന്നത്. ഇതോടൊപ്പം കൃഷിക്കും ഇവിടുത്തെ ജനത ആരംഭം കുറിച്ചിരുന്നു. അബൂദബിയുെട ചരിത്രത്തിലേക്കുള്ള ഉൗളിയിടലാണ് പുതിയ കണ്ടെത്തലെന്ന് അബൂദബി സാംസ്ക്കാരിക വിനോദ സഞ്ചാര വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ മുബാറക് പറഞ്ഞു. പര്യവേഷണം തുടരുമെന്നും ഇതിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ ലോകവുമായി പങ്കുവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൗ ഗ്രാമത്തിെൻറ ഉൽപത്തിയടക്കമുള്ള കാര്യങ്ങൾ കണ്ടെത്താനാവുമെന്ന് പ്രതീക്ഷയിലാണ് പുരാവസ്തുഗവേഷകർ. മറ്റ് പ്രദേശങ്ങളുമായി എളുപ്പത്തിൽ ബന്ധപ്പെടാനാവുമെന്നതിനാലാണ് ഇൗ ദ്വീപ് താമസത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. കടലിൽ നിന്ന് ഭക്ഷണവും മറ്റും എളുപ്പത്തിൽ സമ്പാദിക്കാമെന്നതും കാരണമാണെന്ന് ഗവേഷകർ പറയുന്നു. ഇതിനാൽ മികച്ച കപ്പൽ നിർമാണ രീതികളും അവർ വശത്താക്കിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച കളിമൺ പാത്രങ്ങൾ വിദേശകപ്പലുകൾ ഇവിടെ എത്തിയിരുന്നു എന്നതിെൻറ സൂചനയും നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.