ദുബൈയിൽ ഫ്രീലാന്‍സ് പെര്‍മിറ്റ് നിരക്ക് കുറച്ചു; വാര്‍ഷിക ഫീസ് 7500 ദിര്‍ഹം 50 തസ്തികകളില്‍ ഫ്രീലാന്‍സിങ്
text_fieldsദുബൈ: മാധ്യമ, വിദ്യാഭ്യാസ മേഖലകളില്‍ ഫ്രീലാന്‍സ് ജോലികള്‍ ചെയ്യുന്നതിനുള്ള നിരക്ക് ദുബൈ പകുതിയായി കുറച്ചു. ദുബൈ മീഡിയ സിറ്റിയും, ദുബൈ നോളജ് പാര്‍ക്കുമാണ് ഫ്രീലാന്‍സ് വര്‍ക്ക് പെര്‍മിറ്റ് നല്‍കുക. വര്‍ഷം 7,500 ദിര്‍ഹം ഫീസ് നല്‍കിയാല്‍ ദുബൈയില്‍ ഫ്രീലാന്‍സ് ജോലികള്‍ ചെയ്യാനുള്ള അനുമതി നല്‍കുന്നതാണ് പുതിയ സംവിധാനം. അഭിനേതാവ്, ജേർണലിസ്റ്റ്, കാമറമാന്‍, അധ്യാപനം തുടങ്ങി 50 തസ്തികകളിലാണ് ഫ്രീലാന്‍സ് അനുമതി ലഭിക്കുക. നിലവില്‍ ദുബൈയില്‍ താമസിക്കുന്നവര്‍ക്കും വിദേശത്തുനിന്ന് വരുന്നവര്‍ക്കും ഇത് പ്രയോജനപ്പെടുത്താം.
നിലവില്‍ യു.എ.ഇയില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴിലുടമയുടെ സമ്മതപത്രമുണ്ടെങ്കിലാണ് ഫ്രീലാന്‍സ് പെര്‍മിറ്റ് ലഭിക്കുക. ഫ്രീലാന്‍സ് പെര്‍മിറ്റിന് പുറമെ വിസ ആവശ്യമുണ്ടെങ്കില്‍ അതിന് പ്രത്യേകഫീസ് നല്‍കണം. മറ്റു രാജ്യങ്ങളിലുള്ളവർ ദുബൈയിലെത്തി ഫ്രീലാന്‍സ് ജോലികള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ വേണ്ട സൗകര്യം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗോഫ്രീലാന്‍സ് എന്ന പേരില്‍ ഫ്രീലാന്‍സ് ജോലികള്‍ നിയമവിധേയമാക്കുകയാണെന്ന് ടീകോം അധികൃതര്‍ പറഞ്ഞു. നേരത്തേ ഫ്രീന്‍ലാന്‍സ് പെര്‍മിറ്റിന് വേണ്ടിയിരുന്ന ഫീസ് പകുതിയായി കുറച്ചാണ് പുതിയ സംവിധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.