ദുബൈ സ്കൈ പോഡിലേക്ക്; ശൈഖ് മുഹമ്മദ് പരിശോധന നടത്തി
text_fieldsദുബൈ: ബഹുദൂര യാത്രക്ക് അതിവേഗ സൗകര്യമൊരുക്കാൻ ഹൈപ്പർ ലുപ്പിനെ ആശ്രയിക്കാനൊരു ങ്ങുന്ന ദുബൈ നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കാൻ സ്കൈപോഡ് പദ്ധതി വേഗത്തി ലാക്കുന്നു. ആകാശത്ത് തുണുകളിൽ സ്ഥാപിച്ച റെയിലുകളിലൂടെയാണ് സ്കൈ പോഡുകളുടെ സ ഞ്ചാരം. റോഡ്സ് ആൻറ് ട്രാൻസ്പോർട് അതോറിറ്റി (ആർ.ടി.എ) ആണ് പദ്ധയി നടപ്പാക്കുന്നത്.
മറ്റു വാഹനങ്ങളുടെയത്രയും യാത്രക്കാരെ ഉൾക്കൊള്ളുന്ന സ്കൈ പോഡ്സിന് വളെരക്കുറച്ച് സ്ഥലം മാത്രം മതിയെന്നതാണ് പ്രത്യേകത. ഇലക്ട്രിക് വാഹനങ്ങളേക്കാളും അഞ്ച് മടങ്ങ് കുറവ് വൈദ്യുതിയേ ഇതിന് ആവശ്യമുള്ളൂ. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനും ഇൗ സ്വയം നിയന്ത്രിത പേടകത്തിനാകും. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ദുബൈ കിരീടാവകാശിയും യു.എ.ഇ. എക്സിക്യൂട്ടീവ് കൗൺസിൽ, ദുബൈ ഫ്യൂചർ ഫൗണ്ടേഷൻ ട്രസ്റ്റി എന്നിവയുടെ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ലോകത്തെ ആദ്യത്തെ സ്കൈ പോഡ് മാതൃക പരിശോധിച്ചു.
ദുബൈ മദീനത് ജുമൈറയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലായിരുന്നു ഭരണാധികാരികളുടെ പരിശോധന. വാഹനത്തിെൻറ രണ്ടു മോഡലുകൾ ഇവിടെ പ്രദർശിപ്പിച്ചിരുന്നു. നാലു മുതൽ ആറ് വരെ സീറ്റുകളാണ് ഇതിൽ ഉള്ളത്. ആർ.ടി.എ. ഡയറക്ടർ ജനറൽ മത്താർ അൽ തായർ സ്കൈ പോഡിനെക്കുറിച്ച് ശൈഖ് മുഹമ്മദിന് വിശദീകരിച്ച് നൽകി. 2030 നകം പദ്ധതി യാഥാർഥ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.