ദുബൈ ക്രീക്കിലെ ജലഗതാഗത റൂട്ട് പുനഃക്രമീകരിച്ചു
text_fieldsദുബൈ: ദുബൈ ക്രീക്കിലെ ജലഗതാഗത ശൃംഖലയിൽ മാറ്റം വരുത്തിയതായി ദുബൈ റോഡ്-ഗതാഗത അതോ റിറ്റി അറിയിച്ചു. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനും സേവനം മികച്ചതാക്കു ന്നതിനും വേണ്ടിയുള്ള തുടർ പ്രയത്നങ്ങളുെട ഭാഗമായാണ് നടപടി. ക്രീക്കിലെ ജലഗതാഗത ൈലെനുകൾ ഒന്നിൽനിന്ന് നാലാക്കി ഉയർത്തിയതും രണ്ട് പുതിയ സ്റ്റേഷനുകൾ കൂടി ശൃംഖലയിൽ ഉൾപ്പെടുത്തിയതുമാണ് പ്രധാന മാറ്റങ്ങൾ. അൽ ഫാഹിദി, അൽ സബ്ഖ സ്റ്റേഷനുകളാണ് പുതുതായി ഉൾപ്പെടുത്തിയത്. ഇതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം ആറായി. അൽ സീഫ്, ബനിയാസ് ദുബൈ ഒാൾഡ് സൂഖ്, അൽ ഗുബൈബ സ്റ്റേഷനുകളാണ് ഇതുവരെ ഉണ്ടായിരുന്നത്. രണ്ട് ലൈനുകളാണ് പുതുതായി തുടങ്ങിയത്. അൽ സബ്ഖക്കും (ദേര) അൽ ഫാഹിദിക്കും (ബർ ദുബൈ) ഇടയിലാണ് ഇതിലൊന്ന്.
അൽ ഫാഹിദി മ്യൂസിയം ടെക്സ്റ്റൈൽസ്^സ്പൈസസ് സൂഖ്, ബനിയാസ് സ്ക്വയർ തുടങ്ങി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങൾ ഇരു പ്രദേശങ്ങളിലുമുണ്ട്. രണ്ടാമത്തെ റൂട്ട് അൽ സബ്ഖ, അൽ ഗുബൈബ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതാണ്. പുതിയ റൂട്ടുകളിൽ സർവീസ് നടത്തുന്നതിന് അബ്രകളുടെ എണ്ണം നാലിൽനിന്ന് ഏഴാക്കി വർധിപ്പിച്ചു. അൽ സീഫ്^ബനിയാസ് റൂട്ടിൽ സർവീസ് വർധിപ്പിച്ചതിനാൽ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയും. സർവീസുകളുടെ എണ്ണം 15 ശതമാനം വർധിച്ചതായും ഇതു കാരണം യാത്രാസമയം 30 മിനിറ്റിൽനിന്ന് 11 മിനിറ്റായി കുറയുമെന്നും ആർ.ടി.എയുടെ പൊതു ഗതാഗത ഏജൻസിയിലെ ജല ഗതാഗത ഡയറക്ടർ മുഹമ്മദ് അബൂബക്കർ ആൽ ഹാശിമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.