വിദ്യാർഥികൾ കൈകോർത്തു; ദുബൈ ലാഭിച്ചത് 24 മില്യെൻറ ഉൗർജം
text_fieldsദുബൈ: പ്രകൃതിയെ നോവിക്കാത്ത വികസന കുതിച്ചു ചാട്ടം ലക്ഷ്യമിടുന്ന രാഷ്ട്രമാണ് യു.എ.ഇ. പ്രകൃതി സമ്പത്തും ഉൗർജവുമെല്ലാം ഏറ്റവും മിതമായ രീതിയിൽ മാത്രം വിനിയോഗിക്കുവാൻ ചെറുപ്പകാലം മുതൽ കുട്ടികളെ പഠിപ്പിക്കുവാനും രാജ്യം ശ്രദ്ധ പുലർത്തുന്നു. ദുബൈയിലെ പൊതു^സ്വകാര്യ സ്കൂൾ വിദ്യാർഥികളോട് വെള്ളവും വെളിച്ചവും സൂക്ഷിച്ച് ഉപയോഗിക്കണമെന്ന ഉപദേശം നൽകിയതിെൻറ ഫലമായി സംഭവിച്ചതെന്തെന്നറിയണ്ടേ? 24 മില്യൻ ദിർഹമിന് തുല്യമായ വെള്ളവും വെളിച്ചവും ലാഭിച്ചു. ദുബൈ ഇലക്ട്രിസിറ്റി ആൻറ് വാട്ടർ അതോറിറ്റി (ദീവ) സംഘടിപ്പിച്ച 13ാമത് ഉൗർജ സംരക്ഷണ അവാർഡിൽ ഭാഗമായ കുട്ടികളുടെ എണ്ണവും മുൻവർഷങ്ങളെ അപേക്ഷിച്ച് റെക്കോഡാണ്.
459 സ്കൂളുകളിൽ നിന്നായി 27.732 വിദ്യാർഥികൾ. 34.2 ഗിഗാ വാട്ട് വൈദ്യുതി മണിക്കൂറുകളും 188 മില്യൻ ഇംപീരിയൽ ഗ്യാലൻ വെള്ളവും മിച്ചം പിടിക്കാനായി. ഇതു വഴി കാർബൺ ബഹിർഗമനം 19,000 ടൺ കുറക്കുവാനുമായി. സുസ്ഥിര വികസനത്തിലേക്ക് വലിയ ചുവടു വെക്കാൻ പിന്തുണയേകിയ മിടുക്കർക്ക് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറും ദുബൈ സുപ്രിം കൗൺസിൽ ഒാഫ് എനർജി ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ സഇൗദ് ആൽ മക്തൂം, ദീവ സി.ഇ.ഒ സഇൗദ് മുഹമ്മദ് അൽ തായർ എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ നൽകി.
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന കാര്യ മന്ത്രി ഥാനീ അഹ്മദ് അൽ സിയൂദി, എമിേററ്റ്സ് സെൻട്രൽ കൂളിങ് സിസ്റ്റം കോർപ്പറേഷൻ സി.ഇ.ഒ അഹ്മദ് ബിൻ ഷഫർ തുടങ്ങിയവർ സംബന്ധിച്ചു. 13 വർഷം കൊണ്ട് 283 ഗിഗാവാട്ട് വൈദ്യുതി മണിക്കൂറുകൾ, 1.698 ബില്യൻ ഇംപീരിയൽ ഗ്യാലൻ വെള്ളം എന്നിവയാണ് സംരക്ഷിക്കാനായത്. ഇതു വഴി 152,000 ടൺ കാർബൺ ബഹിർഗമനം തടയാനായി. 192 മില്യൻ ദിർഹം ലാഭിക്കാനുമായെന്ന് ദീവ ചെയർമാൻ വ്യക്തമാക്കി. സ്കൂളുകൾക്ക് പുറമെ ദുബൈ പൊലീസ് അക്കാദമി, എമിറേറ്റ്സ് ഡ്രൗൺ സിൺഡ്രോം അസോസിയേഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്കും വിവിധ വിഭാഗങ്ങളിൽ സമ്മാനം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.