ദുബൈയുടെ കുതിപ്പും ജപ്പാെൻറ ഉയിർപ്പും സ്വന്തമാക്കേണ്ടേ?
text_fieldsദുബൈ: ഒരു 30-35 കൊല്ലം മുമ്പ് വന്ന പ്രവാസികളുടെ ഒാർമയിൽപോലും കണ്ണെത്താ ദൂരത്തോളം പ രന്നുകിടക്കുന്ന മരുപ്പരപ്പായിരുന്നു ദുബൈ നഗരം.
ആ നാടാണ് ആകാശത്തോളം പോന്ന ബഹു നില കെട്ടിടങ്ങളും കുതിച്ചുപായുന്ന ആധുനിക വാഹനങ്ങളും പുത്തൻ സാേങ്കതികവിദ്യയില ും നിർമിതബുദ്ധിയിലും ഉൗന്നിയ സർവതല വികസനവുംകൊണ്ട് ലോകത്തിലെ മുൻനിര ശക്തി കളിലൊന്നായി തലയുയർത്തി നിൽക്കുന്നത്. രണ്ടാംലോക യുദ്ധകാലത്ത് അതീവനാശകാരിക ളായ അണുബോംബ് സ്ഫോടനത്താൽ ഒരുപിടി ചാരമായ നാടാണ് ജപ്പാൻ എന്നസത്യം ലോകം മറന്ന ുതുടങ്ങി. അത്രമേൽ ഉയരത്തിലേക്കാണ് ചാരക്കൂമ്പാരത്തിൽനിന്ന് ആ രാഷ്ട്രം കുതിച്ച ുപറന്നത്.
അറബിക്കഥകളിലും ജപ്പാനീസ് നാടോടിക്കഥകളിലും കേട്ടതുപോലെ ഒറ്റരാ ത്രിയിൽ പടുത്തുയർത്താൻ കഴിയുന്ന നേട്ടങ്ങളല്ല ദുബൈയും ജപ്പാനും കൈവരിച്ചത്. ഇൗ രണ്ടു ദേശങ്ങളുടെയും പ്രവർത്തന തന്ത്രങ്ങളും വിജയമന്ത്രങ്ങളും സ്വായത്തമാക്കിയാൽ ഏതൊരു സംരംഭകനും വിജയത്തിെൻറ പരകോടിയിലെത്താം. അവ പരിചയപ്പെടുത്തുന്ന വൈവിധ്യമാർന്ന സെഷനുകളാണ് കമോൺ കേരളയോടനുബന്ധിച്ച് നടത്തുന്ന ത്രിദിന ബിസിനസ് കോൺക്ലേവിൽ സംരംഭകർക്കും വ്യവസായ തൽപരർക്കുമായി ഒരുക്കുന്നത്.ഇപ്പോഴുള്ള അവസ്ഥയിൽ നിന്ന് പതിന്മടങ്ങ് (10X) മുന്നേറ്റം ലക്ഷ്യമിടുകയും അത് സാധ്യമാക്കാൻ നിതാന്ത പരിശ്രമം നടത്തുകയും ചെയ്യുന്നതാണ് യു.എ.ഇയുടെ, വിശിഷ്യാ ദുബൈയുടെ രീതി.
കൈവരിച്ച നേട്ടങ്ങളുടെ അടുത്ത തലങ്ങളിലേക്ക് കുതിക്കുവാൻ വ്യവസായ സംരംഭകരെയും മുൻനിര എക്സിക്യൂട്ടിവുകളെയും പ്രാപ്തരാക്കുന്ന കമോൺ കേരള ബിസിനസ് കോൺക്ലേവിലെ ‘ബോസസ് ഡേ ഒൗട്ട്’ ഫിനിഷിങ് സ്കൂൾ വർക്ഷോപ്പിലേക്ക് ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്.
അമിതാബ് ബച്ചൻ, ഹൃതിക് റോഷൻ തുടങ്ങി ബോളിവുഡിലെ മുൻനിര നായകരുടെയും വ്യവസായ പ്രതിഭകളുടെയും പരിശീലകനായ അർഫീൻ ഖാൻ, ഹാപ്പിനസ് ഗുരു ഗിരീഷ് ഗോപാൽ, പ്രചോദന പ്രഭാഷകൻ മനോജ് വാസുദേവൻ, മെൻറലിസ്റ്റ് ആദി, വസ്ത്ര-ആചാര മര്യാദകൾ പരിശീലിപ്പിക്കാൻ രേണുക സി.ശേഖർ എന്നിങ്ങനെ ഏറ്റവും മികച്ച പ്രതിഭകളാണ് ഫെബ്രുവരി ഒന്നിന് നടക്കുന്ന ശിൽപശാല നയിക്കാനെത്തുക. നിങ്ങളുടെ സീറ്റ് ഉറപ്പുവരുത്താൻ ഇപ്പോൾതന്നെ വിളിക്കാം: 0555210987 (മലയാളം, ഇംഗ്ലീഷ്, തമിഴ്). 0555129847 (ഇംഗ്ലീഷ്, ഹിന്ദി, ഉർദു, കന്നഡ).
പാകിസ്താൻ എയർലൈൻസിൽനിന്ന് കടംവാങ്ങിയ വിമാനവുമായി എയർ ഇന്ത്യയെപ്പോലൊരു കമ്പനിയായി വളരുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച എമിറേറ്റ്സ് എയർലൈൻസ് വിജയത്തിെൻറ ആകാശലോകങ്ങളും കീറി മുറിച്ച് മുന്നേറുന്നതു മാത്രം മതി ദുബൈയുടെ വികസന സങ്കൽപവും അത് യാഥാർഥ്യമാക്കാൻ നടത്തുന്ന പരിശ്രമങ്ങളും ബോധ്യപ്പെടാൻ.
ജാപ്പനീസ് ചിന്താധാരയായ കൈസൻ വിശദമായി ചർച്ചചെയ്യുന്ന സെഷനും ബിസിനസ് കോൺക്ലേവിലുണ്ട്. ചെറുതെങ്കിലും സ്ഥിരമായി നടത്തുന്ന ചുവടുവെപ്പുകൾ വലിയ വിജയത്തിലേക്ക് എത്തിക്കുമെന്ന് ഉറപ്പുനൽകുന്ന കൈസൻ ഇന്ന് ലോകമെമ്പാടുമുള്ള വിജയകരമായി മുന്നേറുന്ന നിരവധി സംരംഭകരുടെ വിജയമന്ത്രമാണ്.
ബിസിനസ് കോൺക്ലേവിലെ മൂന്ന് ദിനങ്ങളും വിജയം ആഗ്രഹിക്കുന്നവരും നേടിയ വിജയങ്ങൾ ഇരട്ടിപ്പിക്കണമെന്ന് സ്വപ്നം കാണുന്നവരുമായ ഒാരോ സംരംഭകനും ഒഴിച്ചുകൂടാനാവാത്തതാണ്.കമോൺ കേരള ടിക്കറ്റ് ഉപയോഗിച്ച് ബിസിനസ് കോൺക്ലേവ് വേദിയിൽ പ്രവേശിക്കാം. https://comeonkeralauae.com/business-conclave എന്ന ലിങ്ക് വഴി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.