ദുബൈ വാഹനപരിശോധന കേന്ദ്രം എല്ലാ ദിവസവും പ്രവർത്തിക്കും
text_fieldsദുബൈ: ആർ.ടി.എയുടെ കീഴിലുള്ള വാഹന പരിശോധന കേന്ദ്രം ആഴ്ചയിൽ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കും. പരീക്ഷണാടിസ്ഥാനത്തിൽ അൽ മുത്തകാമല വെഹിക്കിൾ ടെസ്റ്റിങ് ആൻഡ് രജിസ്ട്രേഷൻ സെന്റർ, തസ്ജീൽസ് യൂസ്ഡ് കാർ മാർക്കറ്റ് സെന്റർ എന്നിവയാണ് എല്ലാ ദിവസവും തുറക്കുന്നത്. ജനുവരി എട്ടു മുതൽ രണ്ടു മാസത്തേക്കാണ് ഇവ എല്ലാ ദിവസവും പ്രവർത്തിക്കുന്നത്. ഈ ദിവസങ്ങളിലെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത് തുടരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് ആർ.ടി.എ വെഹിക്കിൾ ലൈസൻസിങ് ഡിപ്പാർട്മെന്റ് ഡയറക്ടർ ജമാൽ അൽ സദാഹ് പറഞ്ഞു.
ഞായറാഴ്ച ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 വരെയായിരിക്കും കേന്ദ്രങ്ങൾ പ്രവർത്തിക്കുക. വാഹനങ്ങളുടെ സാങ്കേതിക പരിശോധനകളാണ് ഈ ദിവസങ്ങളിൽ അനുവദിക്കുക. അടുത്തിടെ ആർ.ടി.എയുടെ പരിശോധനകേന്ദ്രങ്ങളിലെ സമയം ഏകീകരിച്ചിരുന്നു. രാവിലെ ഏഴു മുതൽ രാത്രി 10.30 വരെയായിരിക്കും സാധാരണ ദിവസങ്ങളിലെ പ്രവർത്തന സമയം. എന്നാൽ, തസ്ജീൽ ഹത്ത സെന്റർ രാവിലെ എട്ടു മുതൽ വൈകീട്ട് നാലു വരെയും തസ്ജീൽ ജബൽ അലി സെന്റർ രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെയുമായിരിക്കും തുറക്കുക. വെള്ളിയാഴ്ച ഉച്ചക്ക് സെന്ററുകൾ പ്രവർത്തിക്കില്ല. രാവിലെ ഏഴു മുതൽ ഉച്ചക്ക് 12 വരെയും മൂന്നു മുതൽ രാത്രി 10.30 വരെയുമായിരിക്കും പ്രവൃത്തിസമയം. വെള്ളിയാഴ്ച ഹത്ത തസ്ജീൽ സെന്റർ രാവിലെ ഏഴു മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് മൂന്നു മുതൽ രാത്രി ഒമ്പതു വരെയുമാണ് പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.