ദുബൈയിലേക്ക് വിസിറ്റ് വിസ അനുവദിച്ച് തുടങ്ങി
text_fieldsദുൈബ: ഇന്ത്യയടക്കം തെരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലുള്ളവർക്ക് ദുബൈ സന്ദർശക വിസ അനുവദിച്ച് തുടങ്ങി. ചൊവ്വാഴ്ച മുതൽ വിസ അപേക്ഷ സ്വീകരിച്ചു തുടങ്ങിയ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ബുധനാഴ്ച ആദ്യ വിസ അനുവദിച്ചു.
ഇതോെട മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് യു.എ.ഇയിലേക്ക് മടങ്ങിവരാൻ വഴി തെളിയും. നിലവിൽ ദുബൈ വിസ മാത്രമാണ് അനുവദിക്കുന്നത്. ആഗസ്റ്റ് ഒന്നോടെ ഇവർക്ക് പ്രവേശനം അനുവദിക്കുമെന്നാണ് കരുതുന്നത്. നിലവിൽ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന സർവീസ് നിർത്തിവെച്ചിരിക്കുകയാണെങ്കിലും ആഗസ്റ്റ് ഒന്നിന് വന്ദേഭാരത് അടക്കമുള്ള സർവീസുകൾ പുനരാരംഭിക്കും. വന്ദേഭാരതിൽ ഉൾപെടുത്തി എയർ ഇന്ത്യ എക്സ്പ്രസും മറ്റ് സ്വകാര്യ വിമാനക്കമ്പനികളും ഷെഡ്യൂൾ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, വിസിറ്റിങ് വിസക്കാർക്കുള്ള നിബന്ധനകൾ പ്രഖ്യാപിച്ചിട്ടില്ല.
നേരത്തെ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ സന്ദർശക വിസക്കാർക്ക് ദുബൈയിലേക്ക് പ്രവേശനാനുമതി നൽകിയിരുന്നു. എന്നാൽ, ഇന്ത്യയിൽ നിന്ന് റസിഡൻറ് വിസക്കാർക്ക് മാത്രമായിരുന്നു അനുമതി. ഇതോടെ വിസയില്ലാത്തവർ നാട്ടിൽ കുടുങ്ങുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.