ഡെലിവറി സർവിസിന് മാർഗനിർദേശങ്ങളുമായി ദുബൈ
text_fieldsദുബൈ: നഗരത്തിലെ ഡെലിവറി സർവിസിന് പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). ദുബൈ പൊലീസ്, മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ് പുതിയ മാർഗനിർദേശങ്ങൾ തയാറാക്കിയത്.
രാജ്യത്ത് െഡലിവറി സർവിസിെൻറ വ്യാപ്തി ഏറിവരുന്ന പശ്ചാത്തലത്തിലാണ് നയം രൂപപ്പെടുത്തിയത്. ഭക്ഷണസാധനങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇതിെൻറ പരിധിയിൽ വരും.
നാല് പ്രധാന വിഷയങ്ങളാണ് പുതിയ മാനുവലിൽ. മോട്ടോർബൈക്ക് ഡെലിവറി സ്ഥാപനങ്ങൾക്ക് സുരക്ഷ വ്യവസ്ഥ, ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം, ബോധവത്കരണ കാമ്പയിനുകൾ, ഡെലിവെറി സ്മാർട്ട് ആപ്പുകളുടെ പ്രവർത്തനങ്ങൾക്കുള്ള മാർഗരേഖ എന്നിവയാണുള്ളത്.
രാജ്യത്തിെൻറ സാമ്പത്തികവളർച്ചയുടെ പ്രധാന ഘടകമാണ് ഡെലിവറി സർവിസ് എന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് പ്രത്യേക ചട്ടങ്ങൾ രൂപപ്പെടുത്തിയത്. സേവനനിലവാരം ഉയർത്തൽ, ആരോഗ്യം, സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവ മുൻനിർത്തിയാണിത്.
പ്രധാന മാർഗനിർദേശങ്ങൾ
ഡെലിവറി ബൈക്ക് ഡ്രൈവർമാർ സർട്ടിഫൈഡ് ഹെൽമറ്റ് ധരിക്കണം
മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതൽ സ്പീഡ് പാടില്ല
ബൈക്കിൽ ഒന്നിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കില്ല
റോഡിലെ ഇടതുലൈൻ ഉപയോഗിക്കരുത്
ഡെലിവറിക്കായി ബാക്ക്പാക്കുകൾ ഉപയോഗിക്കരുത്
അധികൃതർ അനുവദിച്ച സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യുക
അംഗീകൃത ആവശ്യങ്ങൾക്ക് മാത്രം ബൈക്കുകൾ ഉപയോഗിക്കുക
100-200 സി.സിയിൽ കൂടുതലുള്ള ബൈക്കുകൾ മാത്രം ഉപയോഗിക്കുക
ഫോണുകൾ ഘടിപ്പിക്കാനുള്ള ഹോൾഡർ ബൈക്കിൽ സ്ഥാപിക്കണം
ഡ്രൈവറുടെ പ്രായം 21 വയസ്സിന് മുകളിലും 55 വയസ്സിൽ താഴെയുമായിരിക്കണം
കമ്പനി യൂനിഫോം ധരിക്കണം
കമ്പനിയുടെ ലോഗോയും പേരും ഉണ്ടായിരിക്കണം
വാഹനങ്ങളിൽ പരസ്യം പതിക്കുന്നതിന് മുമ്പ് ആർ.ടി.എയുടെ അനുമതി തേടണം
100 ഡ്രൈവർമാർക്ക് ഒരാൾ എന്ന നിലയിൽ സൂപ്പർവൈസർമാരെ നിയോഗിക്കണം
ബോക്സുകൾ വാഹനത്തിെൻറ പിൻഭാഗത്തുനിന്ന് പുറത്തേക്ക് കവിഞ്ഞുനിൽക്കരുത്
കണ്ണാടികളുടെ കാഴ്ച മറക്കുന്നരീതിയിൽ ബോക്സിെൻറ വീതി വർധിപ്പിക്കരുത്
ഡെലിവറി ബോക്സുകളുടെ വീതിയും നീളവും ഉയരവും പരമാവധി 50 സെൻറീമീറ്ററായിരിക്കും
രണ്ട് വർഷം കൂടുേമ്പാൾ ബോക്സ് മാറ്റണം
ബോക്സ് എപ്പോഴും ശുചിത്വത്തോടെ സൂക്ഷിക്കുക
ദുബൈ മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണം
നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഫുഡ് ഡെലിവറി പെർമിറ്റ് മുന്നറിയിപ്പില്ലാതെ റദ്ദാക്കാനുള്ള അവകാശം ദുബൈ മുനിസിപ്പാലിറ്റിക്കുണ്ടായിരിക്കും.
ദുബൈ മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യസുരക്ഷ വിഭാഗത്തിെൻറ അനുമതിയുള്ള സ്ഥാപനങ്ങളിലെ ഭക്ഷണം മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.