കടലിലൊഴുകുന്ന വീടുകൾ റെഡി; 40 കോടി രൂപക്ക് ആദ്യ വീട് സ്വന്തമാക്കിയത് ഇന്ത്യൻ വ്യവസായി
text_fieldsദുബൈ: യു.എ.ഇയിൽ കടലിൽ പൊങ്ങിക്കിടക്കുന്ന വീടുകളുടെ വിൽപന തുടങ്ങി. നെപ്റ്റ്യൂൺ സീ റിസോർട്ട് എന്ന പേരിലാണ് കടലിലെ പാർപ്പിട സമുച്ചയ പദ്ധതി നടപ്പാക്കുന്നത്. 200 ലക്ഷം ദിർഹമിന് (40 കോടി രൂപ) ആദ്യ ഫ്ലോട്ടിങ് ഹൗസ് ഇന്ത്യൻ വ്യവസായി ബൽവീന്ദർ സഹാനി സ്വന്തമാക്കി. 900 ചതുരശ്രമീറ്റർ വലുപ്പമുള്ള ഈ ഫ്ലോട്ടിങ് ഹൗസുകളിൽ നാല് ബെഡ് റൂമുണ്ട്.
ജോലിക്കാർക്കുള്ള രണ്ട് മുറികൾ, ബാൽക്കണി, ഗ്ലാസ് സ്വിമ്മിങ്പൂൾ തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്. കപ്പൽ നിർമാണ കമ്പനിയായ സീഗേറ്റാണ് ഈ പദ്ധതിയുടെ നിർമാതാക്കൾ. റാസൽഖൈമയിലെ അൽഹംറ തുറമുഖത്ത് നീറ്റിലിറക്കുന്ന ഈ വീടുകൾ ദുബൈ തീരത്താണ് സ്ഥിരമായുണ്ടാവുക. ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് ഇടക്കിടെ കടലിൽ സ്ഥലം മാറാം. 156 സ്യൂട്ടുകളുള്ള ഹോട്ടൽ, 12 താമസബോട്ടുകൾ എന്നിവയടക്കമുള്ള ഭീമൻ റിസോർട്ട് പദ്ധതി 2023ൽ പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.