Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅവധി...

അവധി ആഘോഷിക്കുന്നവർക്ക്​ നിയന്ത്രണവുമായി ദുബൈ

text_fields
bookmark_border
അവധി ആഘോഷിക്കുന്നവർക്ക്​ നിയന്ത്രണവുമായി ദുബൈ
cancel
camera_alt

ദേശീയ ദിന​ത്തിന്​ മുന്നോടിയായി ദേശീയ പതാക പുതച്ച ഷാർജയിലെ സർക്കാർ കെട്ടിടം                 
സിറാജ്​ വി.പി കീഴ്​മാടം

ദുബൈ: ദേശീയദിനത്തോടനുബന്ധിച്ച്​ തുടർച്ചയായ അവധിവരുന്ന സാഹചര്യത്തിൽ നിയന്ത്രണം ഏ​ർപ്പെടുത്തി ദുബൈ. കൂട്ടംകൂടുന്നത്​ ഒഴിവാക്കണമെന്നാണ്​ പ്രധാന നിർദേശം.വീടുകളിൽ 20 പേരിൽ കൂടുതൽ കൂട്ടംചേരരുത്​. പൊതുസ്​ഥലങ്ങളിലും ജനക്കൂട്ടം അനുവദിക്കില്ല. നാലു​ മണിക്കൂറിൽ കൂടുതൽ നീളുന്ന പരിപാടികൾ നടത്തരുത്​.വേദികളിൽ ആവശ്യത്തിന്​ വായുസഞ്ചാരം ഉണ്ടാവണം. ഒരുതവണ ഉപയോഗിക്കാവുന്ന ഗ്ലാസുകളും പാത്രങ്ങളും മാത്രമേ ഉപയോഗിക്കാവൂ. സമ്മാനങ്ങൾ നൽകരുത്​. മാസ്​ക്​ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും ദുബൈ സർക്കാർ ഓർമിപ്പിച്ചു.

എല്ലാ എമിറേറ്റുകളിലെയും സ്​ഥാപനങ്ങളിൽ ആഘോഷങ്ങൾ നിരോധിച്ചതായി ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. ദേശീയദിനത്തിനു​ പുറമെ ക്രിസ്​മസ്​, ന്യൂ ഇയർ ആഘോഷങ്ങൾക്കും ഇത്​ ബാധകമായിരുന്നു. എന്നാൽ, ദേശീയദിനത്തോടനുബന്ധിച്ച്​ അലങ്കരിക്കാനോ ദേശീയപതാക സ്​ഥാപിക്കാനോ തടസ്സമില്ല. കൂട്ടംചേർന്നുള്ള ആഘോഷങ്ങൾക്കാണ്​ വിലക്ക്​.നേര​േത്ത റാസൽഖൈമയിലും ഷാർജയിലും ഫുജൈറയിലും രാത്രി ക്യാമ്പിങ്​ നിരോധിച്ചിരുന്നു. ഈ മേഖലയിൽ കർശന പരിശോധന നടത്തുമെന്നാണ്​ അധികൃതർ അറിയിച്ചിരിക്കുന്നത്​. നിർദേശം ലംഘിക്കുന്നവർക്ക്​ കനത്ത പിഴ അടക്കേണ്ടിവരും.

ചൊവ്വാഴ്​ച മുതലാണ്​ ദേശീയദിന അവധി തുടങ്ങുന്നത്​. വാരാന്ത്യ അവധി അടക്കം അഞ്ചു​ ദിവസമാണ്​ തുടർച്ചയായി അവധി ലഭിക്കുന്നത്​.ഈ ദിവസങ്ങളിൽ കൂട്ടംചേർന്നാൽ കോവിഡ്​ വ്യാപനത്തിന്​ സാധ്യതയുണ്ടെന്ന വിവരത്തി​െൻറ അടിസ്​ഥാനത്തിലാണ്​ എമിറേറ്റുകൾ നിയന്ത്രണം ഏർപ്പെടുത്തിയത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE National day
Next Story