പൊട്ടിത്തെറിയിലും തകരില്ല ലോകത്തെ ആദ്യ എക്സ്പ്ലോഷൻ പ്രൂഫ് കാമറയുമായി ദുബൈ
text_fieldsദുബൈ: സ്ഫോടനത്തിലും തകരാത്ത സി.സി.ടി.വി കാമറയുമായി ദുബൈ. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സി.സി.ടി.വി കാമറയെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു. സൈനികകേന്ദ്രങ്ങൾ, വിമാനത്താവളം പോലുള്ള സ്ഥലങ്ങളിലായിരിക്കും ഈ കാമറ സ്ഥാപിക്കുക. സ്ഫോടനത്തിന്റെയും അപകടങ്ങളുടെയും കാരണങ്ങളും തുടർസംഭവങ്ങളും അറിയാൻ ഈ കാമറ ഉപകരിക്കും.
തീപിടിത്തം, പുക, താപനിലയിലെ മാറ്റങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനുള്ള ശേഷി ഈ കാമറക്കുണ്ട്. വൻ സ്ഫോടനങ്ങൾ നടക്കുമ്പോൾ കാമറയും തകരുന്നതിനാൽ തെളിവുകൾ പലതും നശിക്കുന്ന അവസ്ഥയുണ്ട്. ഇത് ഒഴിവാക്കാൻ പുതിയ കാമറ സഹായിക്കും. എണ്ണ ഖനനമേഖല, തീരപ്രദേശം, വ്യവസായ മേഖല, ജയിലുകൾപോലുള്ള സ്ഥലങ്ങളിലും ഇത് ഉപയോഗപ്പെടുത്താൻ കഴിയും.
ചെറിയ കാമറയാണെങ്കിലും കൂടുതൽ പ്രദേശങ്ങൾ ഒരേസമയം ഒപ്പിയെടുക്കാൻ ഇതിന് കഴിയുമെന്ന് നിർമാതാക്കളായ ഇ.എം.ഇ.എയുടെ മാനേജർ സ്റ്റീവൻ കെന്നി അറിയിച്ചു. യൂറോപ്യൻ, തെക്കൻ അമേരിക്കൻ നിലവാരത്തിലാണ് കാമറ നിർമിച്ചിരിക്കുന്നത്. സ്റ്റൈൻലെസ് സ്റ്റീൽ ഉപയോഗിച്ചുണ്ടാക്കിയ കാമറ എത്രവലിയ സ്ഫോടനമുണ്ടായാലും നശിക്കില്ലെന്നാണ് നിർമാതാക്കളുടെ വാദം. 4കെ നിലവാരത്തിലുള്ള വിഡിയോ ദൃശ്യങ്ങൾ ഇതിൽനിന്ന് ലഭിക്കും. വിവിധ സ്ഥലങ്ങളിൽ പരീക്ഷിച്ച് വിജയിച്ചതിന് പിന്നാലെയാണ് കാമറ ദുബൈയിൽ പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.