ദുബൈ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം
text_fieldsദുബൈ: അൽ ഖൂസിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന വെയർ ഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെ 9.12നാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്. ഉടൻ കുതിച്ചെത്തിയ ദുബൈ സിവിൽ ഡിഫൻസ് ആറു മിനിറ്റിനകം തീ നിയന്ത്രണവിധേയമാക്കി.
പ്രദേശത്തുനിന്ന് കറുത്ത പുക ഉയരുന്നത് കണ്ട യാത്രക്കാരിൽ ചിലരാണ് അധികൃതരെ അറിയിച്ചത്. സമീപത്തുണ്ടായിരുന്ന വസ്തുക്കളിലേക്കും തീ പടരുന്നത് കണ്ട അഗ്നിരക്ഷാസേന ഉടൻ രക്ഷാപ്രവർത്തനം ആരംഭിക്കുകയും ആറു മിനിറ്റിനകം നിയന്ത്രണവിധേയമാക്കുകയുമായിരുന്നു. അപകട കാരണം വ്യക്തമല്ല. രാവിലെ 10 മണിയോടെ തീ പൂർണമായും അണക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തകാരണമെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.