വ്യാജ സഹായ സന്ദേശം ഷെയർ ചെയ്യുന്നവരും കുടുങ്ങും –ദുബൈ പൊലീസ്
text_fieldsദുബൈ: വ്യാജ സഹായസേന്ദശങ്ങൾപ്രചരിപ്പിക്കരുതെന്ന് ദുബൈ പൊലീസിെൻറ കർശന നിർദേശം. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് വർധിച്ച സാഹചര്യത്തിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജയിലിൽ കഴിയുന്നവരുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ വൻ തുക നൽകാൻ തയ്യാറാണെന്ന് കാണിച്ച് ഫോൺ നമ്പറുകൾ സഹിതം വാട്ട്സ്ആപ്പ് സന്ദേശം പ്രചരിച്ചിരുന്നു. എന്നാൽ അതു വ്യാജമാണെന്നും പല നമ്പറുകളും നിലവിലില്ലെന്നും വ്യക്തമായിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിെല ഇത്തരം സന്ദേശങ്ങളിൽ മിക്കതും തട്ടിപ്പാണെന്ന് കുറ്റാന്വേഷണ വിഭാഗം മേധാവി മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി ചൂണ്ടിക്കാട്ടി. സ്ത്രീകളെ പറ്റിച്ച് ബന്ധം സ്ഥാപിക്കാൻ ഉദ്ദേശിച്ചാണ് പലരും ഇവ പ്രചരിപ്പിക്കുന്നത്.
സഹായിക്കാനെന്ന വ്യാജേന സ്ത്രീകളുടെ ചിത്രങ്ങളും രേഖകളും വാങ്ങിയെടുത്ത് അനധികൃത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന രീതിയുണ്ട്. തട്ടിപ്പ് സന്ദേശങ്ങൾ പങ്കുവെക്കുന്നവരും കുറ്റകൃത്യത്തെ സഹായിക്കുകയാണെന്നും അവരെയും നിയമനടപടിക്ക് വിധേയമാക്കുമെന്നും അൽ മൻസൂരി പറഞ്ഞു. സഹായം നൽകാൻ സന്നദ്ധതയുള്ളവർ അംഗീകൃത ജീവകാരുണ്യ സംഘങ്ങളെ സമീപിക്കണമെന്നും അദ്ദേഹം ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.