ഉപരിതല മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം; അബൂദബിയിൽ ‘ഡുഗോങ്സ്’ മരണ നിരക്ക് കുറഞ്ഞു
text_fieldsഅബൂദബി: തലസ്ഥാന എമിറേറ്റിലെ സമുദ്ര മേഖലകളിൽ വലകൾ ഉപയോഗിച്ചുള്ള ഉപരിതല മത്സ് യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ വംശനാശ ഭീഷണി നേരിടുന്ന സമുദ് ര ജീവിയായ ‘ഡുഗോങ്സിെൻറ’ മരണ നിരക്ക് കുറക്കാനായെന്ന് അബൂദബി പരിസ്ഥിതി ഏജൻസി.
2019-2020 പീക്ക് സീസണിൽ ‘ഹിയാലി’ എന്നറിയപ്പെടുന്ന ഡുഗോങ്സുകളുടെ പത്ത് മരണമാണ് രേഖപ്പെടുത ്തിയത്. വംശനാശ ഭീഷണി നേരിടുന്ന ഡുഗോങ്സ്, കടലാമകൾ എന്നിവ സംരക്ഷിക്കുന്നതിന് ഫലപ്രദ നടപടിയുടെ തെളിവാണിത്. മുൻ സീസണിൽ ഡുഗോങ്സുകളുടെ മരണ നിരക്ക് 23 ആയിരുന്നുവെന്നും പരിസ്ഥിതി ഏജൻസി ചൂണ്ടിക്കാട്ടുന്നു.അബൂദബിയിലെ തീരപ്രദേശങ്ങൾക്കും ദ്വീപുകൾക്കും സമീപമാണ് ഏറ്റവുമധികം ഡുഗോങ്സുകളെ കാണപ്പെടുന്നത്. അബൂദബി എമിറേറ്റിലെ സമുദ്ര മേഖലകളിൽ ഉപരിതല മത്സ്യബന്ധനത്തിന് വലകൾ വലയം ചെയ്തുള്ള രീതി പൂർണമായും നിരോധിച്ചിരുന്നു.
അതുകൊണ്ടാണ് കഴിഞ്ഞ സീസണിൽ ഡുഗോങ്സ് മരണനിരക്ക് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ രേഖപ്പെടുത്താനായത്. 2019-2020 പീക്ക് സീസണിൽ പത്തു മരണമാണ് രേഖപ്പെടുത്തിയത്.
ഒക്ടോബർ മുതൽ മേയ് അവസാനം വരെ നീണ്ടുനിൽക്കുന്ന സീസണിൽ വലകൾ വലയം ചെയ്ത ഉപരിതല മത്സ്യബന്ധനം നിയന്ത്രിച്ചതിെൻറ വിജയമാണിതെന്ന് അബൂദബി പരിസ്ഥിതി ഏജൻസി ടെറസ്ട്രിയൽ ആൻഡ് മറൈൻ ബയോഡൈവേഴ്സിറ്റി ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് അൽ ഹാഷ്മി പറഞ്ഞു.
സമുദ്ര പ്രദേശങ്ങളിലെ മത്സ്യ റിസർവുകളിൽ അനധികൃത മത്സ്യവല ഉപയോഗിക്കുന്നത് കണ്ടെത്തുന്നതിന് ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് കോസ്റ്റൽ പ്രൊട്ടക്ഷൻ അതോറിറ്റിയുമായി ചേർന്ന് കർശന പരിശോധന നടത്തുന്നുണ്ട്. സമുദ്ര വന്യജീവി സംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതി നിയമനിർമാണത്തിനും അവബോധം വളർത്തുന്നതിന് പരിസ്ഥിതി ഏജൻസി മുൻകൈയെടുത്തു. ‘ഡുഗോങ്സ്’ മരണ നിരക്കിലെ പ്രകടമായ വർധന നിയന്ത്രിക്കാനാണ് 2018 ഡിസംബറിൽ അബൂദബി എമിറേറ്റിൽ കടലിൽ ഉപരിതല മത്സ്യബന്ധനത്തിന് വല ഉപയോഗിക്കുന്നത് നിരോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.