ദുക്റാന തിരുനാൾ ആഘോഷിച്ചു
text_fieldsഷാർജ സെന്റ് മൈക്കിൾസ് കത്തോലിക്ക ദേവാലയത്തിൽ നടന്ന തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷ ചടങ്ങ്
ഷാർജ: സെന്റ് മൈക്കിൾസ് കത്തോലിക്ക ദേവാലയത്തിലെ മലയാള സമൂഹം തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിച്ചു. തിരുനാൾ കർമങ്ങൾക്ക് ജഗൽപൂർ ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. ശവരി മുത്തുവിന്റെയും മറ്റു വൈദികരുടെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ബിഷപ്പിന് സ്വീകരണം നൽകി. തുടർന്ന് പ്രദക്ഷിണവും തിരുനാൾ ബലിയും ലദീഞ്ഞും കുർബാനയുടെ വാഴ്വും നടന്നു.
ഫാ. ജോസഫ് വട്ടുകുളത്തിൽ ഇടവക സഹവികാരി ഫാ. റെജി മനക്കലേട്ട് എന്നിവർ സഹ കാർമികരായിരുന്നു. 4500ലധികം വിശ്വാസികൾ തോമാശ്ലീഹായുടെ അനുഗ്രഹം തേടി തിരുകർമങ്ങളിൽ പങ്കെടുത്തു.
നാട്ടിലെ പാരമ്പര്യങ്ങളോട് ചേർന്നുനിന്നാണ് തിരുനാൾ ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. വിശ്വാസികൾക്ക് കഴുന്നെടുക്കുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഇടവകയിലെ സിറോ മലബാർ കമ്യൂണിറ്റിയുടെയും മലയാളം പാരിഷ് കമ്മിറ്റിയുടെയും സംയുക്ത സഹകരണത്തോടെയാണ് തിരുനാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.