അറിയാം ഇഷ്ടപ്പെടാം ഡ്യൂൺ ബാഷിങ്
text_fieldsയാത്രാ പ്രേമികൾ എപ്പോഴും പുതിയ അനുഭവങ്ങൾ ആഗ്രഹിക്കുന്നവരാണ്. യു.എ.ഇയിലെത്തുന്ന സഞ്ചാരികൾക്ക് മരുഭൂമിയിൽ ഏറ്റവും ആവേശം ജനിപ്പിക്കുന്ന സാഹസിക ഉല്ലാസമാണ് ഡ്യൂൺ ബാഷിങ്. മരുഭൂമിയിലെ ചെങ്കുത്തായ മണൽ കുന്നുകൾക്ക് മുകളിലൂടെ കയറിയും ഇറങ്ങിയും വാഹനം കൊണ്ടുപോകുന്നതാണിത്. തികച്ചും പ്രഫഷനലായ ഡ്രൈവർമാരുടെ കൂടെയാണെങ്കിൽ സുരക്ഷിതമായി ഇതിെൻറ ഭാഗമാകാം. കാർ അതിവേഗം കുന്നിൻ മുകളിലേക്ക് കയറുകയും പെട്ടെന്ന് താഴുകയും ചെയ്യുമ്പോഴുള്ള അനുഭവം വാക്കുകളിൽ വിവരിക്കാനാവില്ല. സാധാരണ അരമണിക്കൂറിൽ കൂടുതലൊന്നും തുടർച്ചയായി വാഹനത്തിൽ ഡ്യൂൺ ബാഷിങ് ചെയ്യാൻ കഴിയില്ല. ഡ്രൈവർ ഇടക്കിടെ ടയറിെൻറ പ്രഷർ നിയന്ത്രിക്കേണ്ടതിനാൽ റൈഡിൽ ഇടവേളകളുണ്ടാകും.
ഡ്യൂൺ ബാഷിങ് സുരക്ഷിതമാണോ?
പലരുടെയും ആശങ്കയാണിത്. മരുഭൂമിയിൽ മണൽപരപ്പിലൂടെ സഞ്ചരിക്കുന്നത് അപകടകരമല്ലേ എന്നത്. എന്നാൽ പേടിക്കേണ്ട യാതൊന്നുമില്ലെന്നാണ് അനുഭവം.
സേഫ്റ്റി ഗിയർ ഘടിപ്പിച്ച മികച്ച ആഡംബര കാറുകൾ നല്ല ഡ്രൈവർമാരാണ് കൈകാര്യം ചേയ്യേണ്ടത്. അതിനാൽ യു.എ.ഇയിൽ ഏറ്റവും വിശ്വാസ്യതയുള്ള കമ്പനിയിൽ തന്നെ ബുക്ക് ചെയ്യാൻ ശ്രദ്ധിച്ചാൽ മതിയാകും. സ്വന്തം വാഹനം ഉപയോഗിക്കുന്നവർ പരിശീലനം ലഭിച്ചവരായിരിക്കണം. ഏറ്റവും പ്രധാനം ഒറ്റക്ക് ഒരിക്കലും ഡ്യൂൺ ബാഷിങിന് പോകരുത് എന്നതാണ്.
ഓർമിക്കേണ്ട കാര്യങ്ങൾ
സീറ്റ് ബെൽറ്റ് സുരക്ഷിതമായ രീതിയിൽ ധരിക്കുക
മണൽതിട്ടകളിലൂടെ വാഹനമോടിക്കുന്നതിന്
പ്രത്യേക കഴിവ് ആവശ്യമുള്ളതിനാൽ
പ്രൊഫഷണൽ ഡ്രൈവർമാരുമായി മാത്രം പോകുക
ലളിതവും സൗകര്യപ്രദവുമായ വസ്ത്രം ധരിക്കുക
യാത്രക്ക് മുമ്പ് മിതമായ ഭക്ഷണം കഴിക്കുക
4 വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ടുപോകരുത്
എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുന്ന
സാഹചര്യത്തിൽ റൈഡ് നിർത്തുക
ഷൂസിന് പകരം ചെരിപ്പ് ധരിക്കുക,
കാരണം അവയിൽ മണൽ കയറും
യു.എ.ഇയിലെ ഡ്യൂൺ ബാഷിങ് കേന്ദ്രങ്ങൾ
* അൽ ബിദായർ: ദുബൈയിൽ നിന്ന് 45മിനുറ്റ് യാത്രയുണ്ട് ഇവിടേക്ക്. ഹത്ത-ഒമാൻ ഹൈവേ(E44)യുടെ സമീപത്ത് ഷാർജയിലാണിത് സ്ഥിതിചെയ്യുന്നത്. ഇരുണ്ട ചുവന്ന മണൽ തിട്ടകൾ നിറഞ്ഞ ഇവിടം യു.എ.ഇയിൽ ഡ്യൂൺ ബാഷിങിന് ഏറ്റവും പ്രസിദ്ധിയാർജിച്ച സ്ഥലമാണ്.
*ഫോസിൽ റോക്ക്: ദുബൈയിൽ നിന്ന് 50മിനുറ്റ് യാത്ര. ഷാർജ-കൽബ റോഡിൽ ഷാർജയുടെ ഭാഗമാണിത്. ജബൽ മലീഹ എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഫോട്ടോഗ്രഫി, ക്യാമ്പിംഗ്, ഫോസിൽ ഹണ്ടിങ്, ഹൈകിങ് എന്നിവയിൽ താൽപര്യമുള്ളവർക്കും ഈ സ്ഥലം ഇഷ്ടമാണ്.
* അൽ ഫായ മരുഭൂമി: ദുബൈയിൽ നിന്ന് 50മിനുറ്റ് യാത്ര. ഷാർജ-അൽ മലൈഹ റോഡി (E55)ലാണ് ഇത്. അൽ ബിദായർ മരുഭൂമിയിലേതിനേക്കാൾ ഉയർന്ന മണൽകൂനകളാണ് ഇവിടെയുള്ളത്. രാത്രി ക്യാമ്പ് സ്ഥാപിക്കുന്നതിന് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണിത്.
* സുവൈഹാൻ: ദുബൈയിൽ നിന്ന് ഒന്നേകാൽ മണിക്കൂർ യാത്രയുണ്ട്. അബൂദബി-സുവൈഹാൻ-അൽ ഹായർ റോഡിൽ അബൂദബിയുടെ ഭാഗമാണിത്. അബുദാബി, ദുബൈ, അൽ ഐൻ എന്നിവയുടെ അതിർത്തിയിലാണിത് സ്ഥിതി ചെയ്യുന്നത്. ഒട്ടകങ്ങളെയും ഫാൽകണുകളെയും ഇവിടെയെത്തുേമ്പാൾ കാണാനാകും.
* ലിവ മരുഭൂമി: ദുബൈയിൽ നിന്ന് മൂന്നുമണിക്കൂറിലേറെ യാത്രയുണ്ട് ലിവയിലേക്ക്. അബൂദബിയിലെ റുബുഉൽ ഖാലിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വളരെ പരിചയസമ്പന്നരായ ആളുകൾ മാത്രമാണ് ഇവിടെ പോകുന്നത്. വർഷം തോറും നടത്തുന്ന ഉത്സവങ്ങൾക്ക് ലിവ മരുഭൂമി പ്രസിദ്ധമാണ്. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ മരുഭൂമിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.