പൊടിക്കാറ്റ്: ഐ.പി.എൽ മത്സരം വൈകി
text_fieldsഷാർജ: ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിങ്സ്- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരം വൈകി. വെള്ളിയാഴ്ച ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരമാണ് വൈകിയത്. വൈകീട്ട് 5.30ന് ടോസിങ്ങിനായി ക്യാപ്റ്റൻമാരായ എം.എസ്. ധോണിയും വിരാട് േകാഹ്ലിയും മൈതാനത്തെത്തിയെങ്കിലും ആറു മണിയോടെയാണ് ടോസ് ചെയ്തത്. ആറിന് തുടങ്ങേണ്ട മത്സരം 6.15നാണ് തുടങ്ങിയത്. എങ്കിലും ഓവർ വെട്ടിച്ചുരുക്കാതെ മത്സരം പൂർണമായും നടന്നു.യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. ചില സ്ഥലങ്ങളിൽ ശക്തമായ മഴയുമുണ്ടായിരുന്നു. ഇന്നും മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിെൻറ അറിയിപ്പ്.
പൊടിപൂരം മഴമേളം ആലിപ്പഴ വർഷം
ഷാർജ: വെള്ളിയാഴ്ച ഉച്ചമുതൽ യു.എ.ഇയിലെ പല പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിനൊപ്പം പൊടിക്കാറ്റും ആലിപ്പഴ വർഷവും എത്തി.
പല പ്രദേശങ്ങളിലും താപനിലയിൽ മഴ മാറ്റം വരുത്തി. വെള്ളിയാഴ്ച യു.എ.ഇയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 20.6 ഡിഗ്രി സെൽഷ്യസ്, അൽ ജഫ്ര ബിജി, അൽ ദഫ്ര മേഖലകളിൽ രേഖപ്പെടുത്തി. അൽ ഐനിലെ അൽ ഷുവൈബ്, മലാഖത്ത് പ്രദേശങ്ങളിൽ വൈകീട്ട് 3:30ന് നേരിയ മഴ പെയ്തുതുടങ്ങി. അൽ ഐനിലെ അൽ ഖാദർ, ഖാത് അൽ ഷിക്ല എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തു. നാഷനൽ സെൻറർ ഓഫ് മെട്രോളജിയുടെ കണക്ക് അനുസരിച്ച് ദുബൈയിലെ ലഹ്ബാബിൽ ശാന്തമായ മഴയാണ് ലഭിച്ചത്.
അൽ ദഫ്ര മേഖലയിലെ അൽ ജസീറ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില 20.6 ഡിഗ്രി സെൽഷ്യസായിരുന്നു. ഏറ്റവും ഉയർന്ന താപനില 45.7 ഡിഗ്രി സെൽഷ്യസ് അൽ ഐനിലെ സ്വൈഹാനിൽ രേഖപ്പെടുത്തി.
വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. ദൃശ്യപരത കുറയാൻ സാധ്യത ഉള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.