ഇ-സ്കൂട്ടർ അപകടങ്ങൾ വർധിക്കുന്നു; നിയമം പാലിക്കണമെന്ന് വിദഗ്ധർ
text_fieldsദുബൈ: ഇ-സ്കൂട്ടർ അപകടങ്ങളിൽ പരിക്കേറ്റ് രാജ്യത്തെ ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിൽ വർധന.
സമീപകാലത്ത് ഇ-സ്കൂട്ടർ ഉപയോഗം രാജ്യത്ത് വലിയ രീതിയിൽ വർധിച്ചതോടെയാണ് അപകടങ്ങൾ കൂടിയതെന്ന് ആശുപത്രി വൃത്തങ്ങൾ അഭിപ്രായപ്പെടുന്നു.
പലപ്പോഴും നിർദേശിക്കപ്പെട്ട മുൻകരുതലുകൾ പാലിക്കാത്തതും നിയമങ്ങൾ ലംഘിക്കുന്നതുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഈ സാഹചര്യത്തിൽ നിയമം കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
80 ശതമാനം അപകടങ്ങളും സംഭവിക്കുന്നത് ഇ-സ്‌കൂട്ടർ ഹമ്പിലോ മറ്റോ ഇടിക്കുന്നത് മൂലമോ നടപ്പാതയിൽ നിന്ന് തെറിച്ചുവീഴുമ്പോഴോ ആണെന്ന് പഠനങ്ങളിൽ വ്യക്തമയിട്ടുണ്ട്. വാഹനങ്ങളിലോ മറ്റു വസ്തുക്കളിലോ ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ പൊതുവെ കുറവാണ്. ഇ-സ്കൂട്ടർ ശരിയായ രീതിയിൽ റൈഡ് ചെയ്യാൻ പരിശീലിച്ചില്ലാത്തവരാണ് പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുന്നത്.
നിയമം പാലിച്ച് ജാഗ്രതയോടെ റൈഡ് ചെയ്താൽ അപകടം ഒഴിവാക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഹെൽമറ്റ്, കാൽമുട്ടിലും കൈയിലും പാഡുകൾ ധരിക്കുക, ശരീര ചലനം എളുപ്പമാക്കുന്ന വസ്ത്രങ്ങൾ ധരിക്കുക, ഇ-സ്കൂട്ടറിന്‍റെ പ്രത്യേകതകൾ മനസ്സിലാക്കുക, റൈഡിൽ പ്രാവീണ്യം നേടിയാൽ മാത്രം റൈഡ് ചെയ്യുക, ട്രാഫിക് നിയമങ്ങൾ അറിയുകയും അനുസരിക്കുകയും ചെയ്യുക തുടങ്ങിയവ ശ്രദ്ധിക്കുകയാണ് അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള വഴിയെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.