Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമെ​ട്രോ, ട്രാം...

മെ​ട്രോ, ട്രാം ​സ​ർ​വി​സു​ക​ളി​ൽ ഇ-​സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം നീ​ക്കി

text_fields
bookmark_border
e-scooter
cancel

ദു​ബൈ: മെ​ട്രോ, ട്രാം ​എ​ന്നി​വ​യി​ൽ ഇ-​സ്കൂ​ട്ട​റു​ക​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​​ന്ത്ര​ണം നീ​ക്കി​യ​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. സീ​റ്റി​ല്ലാ​തെ മ​ട​ക്കാ​വു​ന്ന ഇ-​സ്കൂ​ട്ട​റു​ക​ൾ നി​ബ​ന്ധ​ന​ക​ൾ​ക്ക്​ വി​ധ​യ​മാ​യി മെ​ട്രോ​യി​ലും ട്രാ​മി​ലും ഏ​ത്​ സ​മ​യ​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കാം.

എ​ന്നാ​ൽ, 120സെ.​മീx70​സെ.​മീx40​സെ.​മീ എ​ന്ന നി​ബ​ന്ധ​ന പാ​ലി​ച്ചി​രി​ക്ക​ണം. കൂ​ടാ​തെ ഇ-​സ്കൂ​ട്ട​റു​ക​ളു​ടെ ഭാ​രം 20 കി​ലോ​യി​ൽ കൂ​ടാ​നും പാ​ടി​ല്ല. യാ​ത്ര​ക്കാ​ർ​ക്ക്​ സു​ര​ക്ഷ ഭീ​ഷ​ണി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​വ​ർ​ഷം മാ​ർ​ച്ച്​ ഒ​ന്ന്​ മു​ത​ലാ​ണ്​ ഇ-​സ്കൂ​ട്ട​റു​ക​ൾ​ക്ക്​ ആ​ർ.​ടി.​എ നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

ഇ-​സ്കൂ​ട്ട​ർ ഉ​പ​യോ​ഗി​ക്കാ​നു​ള്ള മ​റ്റ്​ നി​ബ​ന്ധ​ന​ക​ൾ

  • മെ​ട്രോ, ട്രാം ​എ​ന്നി​വ​യി​ൽ ഇ-​സ്കൂ​ട്ട​ർ ചാ​ർ​ജ്​ ചെ​യ്യാ​ൻ പാ​ടി​ല്ല
  • ഡോ​റു​ക​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ, ഇ​ട​നാ​ഴി​ക​ൾ, അ​ടി​യ​ന്ത​ര ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​ക്ക്​ ത​ട​സ്സ​മാ​ക​രു​ത്​
  • സ്​​റ്റേ​ഷ​നു​ക​ളി​ലോ ന​ട​പ്പാ​ല​ങ്ങ​ളി​ലോ ഓ​ടി​ക്ക​രു​ത്​
  • സ്​​റ്റേ​ഷ​നു​ക​ൾ, പ്ലാ​റ്റ്​​ഫോ​മു​ക​ൾ, ട്രെ​യി​നു​ക​ൾ, ട്രാം ​എ​ന്നി​വ​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​മ്പോ​ൾ സ്കൂ​ട്ട​ർ മ​ട​ക്കി​വെ​ക്ക​ണം.
  • മെ​ട്രോ, ട്രാ​മി​ന്​ പ​രി​സ​ര​ങ്ങ​ളി​ലു​ള്ള സ​മ​യ​ങ്ങ​ളി​ൽ സ്കൂ​ട്ട​റി​ന്‍റെ പ​വ​ർ ഓ​ഫ്​ ചെ​യ്യ​ണം
  • ട്രെ​യി​​നി​ന​ക​ത്തെ വ​സ്തു​ക്ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ വ​രു​ത്താ​ൻ സാ​ധ്യ​ത​യു​ള്ള നീ​ണ്ടു​നി​ൽ​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ മ​റ​ക്കു​ക​യോ പി​ൻ​വ​ലി​ക്കു​ക​യോ വേ​ണം
  • ​ന​ന​ഞ്ഞി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ വാ​ഹ​നം പ്ര​വേ​ശി​പ്പി​ക്ക​രു​ത്​
  • സ്കൂ​ട്ട​ർ സു​ര​ക്ഷി​ത​മാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ യാ​ത്ര​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ക​ളാ​ണ്​
  • മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ളി​ൽ ചെ​ക്ക് ഇ​ൻ/​ഔ​ട്ട് ചെ​യ്യു​മ്പോ​ൾ ഇ-​സ്‌​കൂ​ട്ട​റു​ക​ൾ മ​ട​ക്കി​വെ​ക്കു​ക​യും വി​ശാ​ല​മാ​യ ഗേ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണം
  • കേ​ടാ​യ ബാ​റ്റ​റി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല
  • ഇ​ര​ട്ട ബാ​റ്റ​റി പാ​ടി​ല്ല
  • പ​രി​സ്ഥി​തി മാ​ലി​ന്യ​ങ്ങ​ൾ പു​റ​ന്ത​ള്ളാ​ൻ പാ​ടി​ല്ല
  • അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ബാ​റ്റ​റി​ക​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsMetro ServiceE-Scooter
News Summary - E-scooter has been restriction removed in metro and tram services
Next Story