ഷാർജയിൽ നേരിയ ഭൂചലനം
text_fieldsഷാർജ: ഷാർജയിൽ നേരിയ ഭൂചലനം. ശനിയാഴ്ച ഉച്ചക്ക് 3.30നാണ് സംഭവം. റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അൽ ബത്തീഹിലാണ് ഭൂമികുലുക്കമുണ്ടായത്. എന്നാൽ, ജനങ്ങൾക്ക് ഭൂചലനം അനുഭവപ്പെട്ടില്ല. 2.5ൽ കുറവ് തീവ്രതയുള്ള ഭൂചലനങ്ങൾ സാധാരണ രീതിയിൽ ജനങ്ങൾക്ക് അനുഭവപ്പെടാറില്ല. എന്നാൽ, ഇത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തും.
കഴിഞ്ഞവർഷവും ഈ സമയത്ത് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ചെറിയ ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു.
ഫുജൈറ, ഉമ്മുൽഖുവൈൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. ഇതിനുപുറമെ, ഇറാനിലെ ഭൂചലനത്തിന്റെ പ്രകമ്പനം യു.എ.ഇയിലുടനീളം അനുഭവപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.