കെട്ടിടം പൊളിക്കൽ; ഭൂചലനം അനുഭവപ്പെട്ടതായി സമീപവാസികൾ
text_fieldsദുബൈ: കെട്ടിടം പൊളിക്കലിനെ തുടർന്ന് ദുബൈയിൽ ഭൂചലനം അനുഭവപ്പെട്ടതായി സമീപവാസികൾ. മീഡിയ സിറ്റിക്ക് സമീപം രാവിലെ 11നാണ് സംഭവം. പൂർത്തിയാകാത്ത റിയൽ എസ്റ്റേറ്റ് പദ്ധതിയായ പേളിന്റെ ഭാഗമായ കെട്ടിടമാണ് പൊളിച്ചത്. ഏറെക്കാലമായി ഉപേക്ഷിക്കപ്പെട്ട പദ്ധതിയിലെ കെട്ടിടങ്ങൾ മൂന്ന് മാസമായി പൊളിക്കുന്നുണ്ട്. ആറോളം കെട്ടിടങ്ങളാണ് ഇവിടെ നിന്ന് പൊളിച്ചുനീക്കുന്നത്. ആദ്യമായാണ് സമീപവാസികൾക്ക് ഭൂചലനം അനുഭവപ്പെടുന്നത്. കിലോമീറ്ററുകൾ അകലെ വരെയുള്ള കെട്ടിടങ്ങളും കുലുങ്ങി. പൊളിക്കലിനെ തുടർന്ന് ഈ ഭാഗത്ത് പൊടിപടലങ്ങൾ വൻതോതിൽ ഉയർന്നിരുന്നു.
അതേസമയം, നഗരത്തിൽ ഭൂചലനമുണ്ടായെന്ന വാർത്തകൾ രാവിലെ മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഭൂചലനമുണ്ടായിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.