മസാഫിയിൽ ചെറു ഭൂചലനം
text_fieldsദുബൈ: യു.എ.ഇയിൽ ചെറു ഭൂചലനം. വടക്കു-കിഴക്കായി സ്ഥിതിചെയ്യുന്ന പർവതപ്രദേശമായ മസാഫിയിൽ തിങ്കളാഴ്ച രാത്രിയാണ് ചെറു ഭൂചലനം രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച രാത്രി 11.03നാണ് റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻ.സി.എം) റിപ്പോർട്ട് ചെയ്തു. ഭൂമിക്കടിയിൽ മൂന്നു കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് എൻ.സി.എം എക്സിലൂടെ അറിയിച്ചു.
പ്രദേശവാസികൾക്ക് ചെറിയതോതിൽ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും കാര്യമായി ബാധിച്ചിട്ടില്ല. പൊതുജനങ്ങൾക്ക് സുരക്ഷ മുന്നറിയിപ്പ് നൽകുന്നതിനായി ഭൂചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായും എൻ.സി.എം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.