മുസന്ദത്ത് ചെറു ഭൂചലനം
text_fieldsദുബൈ: യു.എ.ഇയുടെ കിഴക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന മുസന്ദത്ത് ചൊവ്വാഴ്ച ചെറു ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 2.1 രേഖപ്പെടുത്തിയ ഭൂചലനം ഉച്ചക്ക് 12.24നാണ് അനുഭവപ്പെട്ടതെന്ന് യു.എ.ഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഭൂചലനം പ്രത്യേകിച്ച് ആഘാതം ഉണ്ടാക്കിയിട്ടില്ലെന്നും പ്രകമ്പനം അനുഭവപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഒമാന്റെ ഭാഗമായ മുസന്ദം നിരവധി മലകളും ചെങ്കുത്തായ പ്രദേശങ്ങളും നിറഞ്ഞ ഭൂപ്രദേശമാണ്. കടലിനോട് ചേർന്നുനിൽക്കുന്ന ഈ സ്ഥലത്തേക്ക് നിരവധി വിനോദസഞ്ചാരികൾ യു.എ.ഇയിൽനിന്ന് പോകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.