Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ വാഹന പരിശോധന ...

ഷാർജയിൽ വാഹന പരിശോധന പൂർത്തിയാക്കാൻ ആപ്

text_fields
bookmark_border
Rafid app
cancel

ഷാർജ: എമിറേറ്റിലെ വാഹന രജിസ്ട്രേഷൻ പുതുക്കാൻ ഇനി എളുപ്പ മാർഗം. വാഹന പരിശോധന പൂർത്തിയാക്കാൻ ആപ് സംവിധാനമൊരുക്കി​ രജിസ്​ട്രേഷൻ അധികൃതർ​. ഷാർജ പൊലീസ്, റാഫിദ്​ വെഹിക്ൾ സൊലൂഷൻസുമായി സഹകരിച്ചാണ് ‘റാഫിദ്​’ ആപ്പിൽ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.

ഷാർജ ലൈസൻസുള്ള സ്വകാര്യ വാഹനങ്ങൾക്കാണ്​ സംവിധാനം ഉപകാരപ്പെടുക. കേടുപാടുകളില്ലെന്ന്​ തെളിയിക്കാൻ ചിത്രങ്ങൾ അപ്​ലോഡ്​ ചെയ്യാനുള്ള സൗകര്യം ആപ്പിലുണ്ട്​. എട്ട് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതും അവസാന സാങ്കേതിക പരിശോധനക്ക്​ ശേഷം 18 മാസത്തിൽ കൂടുതൽ പിന്നിട്ടിട്ടില്ലാത്തതുമായ വാഹനങ്ങൾക്കാണ്​ സൗകര്യം ഉപയോഗിക്കാനാവുക.

ഉപയോക്താക്കൾക്ക് ആപ്പിലെ ‘റിമോട്ട് ഇൻസ്പെക്ഷൻ’ ഐക്കണിൽ ക്ലിക്കുചെയ്ത്​ നിർദേശങ്ങൾക്ക്​ അനുസരിച്ച് പ്രക്രിയ പൂർത്തിയാക്കാം.​ മാനദണ്ഡങ്ങൾക്കനുസരിച്ച്​ കാറിന്‍റെ ആവശ്യമായ വശങ്ങളുടെ വ്യക്തമായ ഫോട്ടോകൾ എടുക്കുകയും അപ്​ലോഡ്​ ചെയ്യുകയും വേണം. വാഹനം അപകടത്തിൽ നിന്ന് മുക്തമാണോ എന്ന് പരിശോധിക്കാനാണിത്​. സാധാരണ പരിശോധന കേന്ദ്രങ്ങൾ സന്ദർശിക്കാ​െതത്തന്നെ സാങ്കേതിക പരിശോധന പൂർത്തിയാക്കാൻ സംവിധാനം സഹായിക്കും.

കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് ഈ സർവിസ്​ ലഭിക്കുകയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്​. ഷാർജ എമിറേറ്റിന്‍റെ ഡിജിറ്റൽ പരിവർത്തനത്തിന്‍റെ ഭാഗമാണ് ഈ സംരംഭമെന്നും വ്യക്തികളുടെ ആവശ്യങ്ങൾ കാര്യക്ഷമമായും വേഗത്തിലും നിറവേറ്റുന്ന സ്മാർട്ട് സർക്കാർ സേവനങ്ങൾ നൽകി നടപടിക്രമങ്ങൾ സുഗമമാക്കുകയാണ് ലക്ഷ്യമെന്നും ഷാർജ പൊലീസിലെ വെഹിക്ൾ ആൻഡ് ഡ്രൈവർ ലൈസൻസിങ്​ വകുപ്പ്​ ഡയറക്ടർ കേണൽ ഖാലിദ് മുഹമ്മദ് അൽ കേയ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsvehicle registrationSharjah LicenseRafid app
News Summary - Easier way to renew vehicle registration in Emirate
Next Story