അബൂദബിയിൽ ബിസിനസ് തുടങ്ങാൻ എളുപ്പം; ഫീസ് 1000 ദിർഹമാക്കി
text_fieldsഅബൂദബി: തലസ്ഥാന എമിറേറ്റിൽ ബിസിനസ് നടപടിക്രമങ്ങൾ ലളിതമാക്കുന്നതിെൻറ ഭാഗമായി പുതിയ ബിസിനസ് സജ്ജീകരണത്തിനുള്ള ഫീസ് 1000 ദിർഹം ആയി കുറച്ചു. നിലവിലുണ്ടായിരുന്ന ഫീസിൽ 90 ശതമാനത്തിലധികം കുറവാണിത്. ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസും 1000 ദിർഹമായി കുറച്ചു.
പ്രാദേശിക-അന്തർദേശീയതലത്തിൽ എമിറേറ്റിെൻറ ബിസിനസ് മത്സരശേഷി വർധിപ്പിക്കാൻ സഹായകമായ തീരുമാനമാണിത്. അബൂദബി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഉൾപ്പെടെ ഒന്നിലേറെ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സാമ്പത്തിക വികസന വകുപ്പിെൻറ നടപടി. പുതുക്കിയ ഫീസ് നിരക്ക് ജൂലൈ 27ന് പ്രാബല്യത്തിൽ വരും.
ഫെഡറൽ ഫീസ് തുടർന്നും ബാധകമായിരിക്കും. നിശ്ചിത സ്ഥിരം ഫീസ് ഏർപ്പെടുത്തുന്നത് ബിസിനസ് സുതാര്യത വർധിപ്പിക്കുന്നതോടൊപ്പം നിക്ഷേപകർക്ക് നടപടിക്രമങ്ങളുടെ ഭാരം കുറക്കുകയും ചെയ്യും. സ്വകാര്യമേഖല ഉൾപ്പെടെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ അഭിവൃദ്ധി പ്രാപിക്കാവുന്ന ബിസിനസ് അന്തരീക്ഷം ഒരുക്കാനും നിരക്കിളവ് സഹായിക്കും.
ഫീസ് ഘടനയിലെ മാറ്റം പുതിയതും നിലവിലുള്ള നിക്ഷേപകരുടെയും ബിസിനസ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കാൻ സഹായിക്കും. ഫീസ് ഘടനയിലെ ഈ സുപ്രധാന മാറ്റം പുതിയതും നിലവിലുള്ളതുമായ നിക്ഷേപകർക്ക് കൂടുതൽ സൗകര്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷറഫ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.