ഏഴോം മഹല്ല് കൂട്ടായ്മ കൺവെൻഷൻ
text_fieldsദുബൈ: യു.എ.ഇയിലെ ഏഴോം മുജാഹിദ് നഗർ മഹല്ല് കൂട്ടായ്മയുടെ കൺവെൻഷൻ ഖിസൈസിലെ അൽ സാജ് റസ്റ്റാറന്റ് ഹാളിൽ നടന്നു. പി.ടി. ഹസൻ ഉദ്ഘാടനം ചെയ്തു. സാലി അച്ചീരകത്ത് അധ്യക്ഷത വഹിച്ചു. സംഗമത്തിൽ 2024 - 2026 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പി.ടി. അബ്ദുറഹ്മാൻ, അഴീക്കോടൻ സിദ്ദീഖ്, പി.ടി. ഹസൻ, എ. സാജിദ് ഹമീദ്, എ. മുസ്തഫ, എ. ഇക്ബാൽ എന്നിവരാണ് രക്ഷാധികാരികൾ. സാലി അച്ചീരകത്ത് (പ്രസിഡന്റ്), എ. ശഹറാബ് ( ജനറൽ സെക്രട്ടറി), സി.പി. അബ്ദുറസാഖ് (ട്രഷർ), പി.ടി. അബ്ദുൽ സത്താർ, എ. ഹുസൈൻ , പി.ടി. ശാമിൽ റഫീഖ് (വൈസ് പ്രസിഡന്റുമാർ), പി.ടി. റിയാസ് , കെ. ഷാഹിദ് മഹ്മൂദ് , എ. അനസ് അബ്ദുൽ അസീസ് (സെക്രട്ടറിമാർ) എന്നിവരേയും തെരഞ്ഞെടുത്തു. മാർച്ച് അവസാനവാരത്തിൽ കൂട്ടായ്മയുടെ കുടുംബസംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. ഷജ്മീൻ ഏഴോം സ്വാഗതവും എ. ശഹറാബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.