സാമ്പത്തിക- വ്യാപാരം ശക്തിപ്പെടുത്തൽ ; യു.എ.ഇ പ്രതിജ്ഞാബദ്ധമെന്ന് ശൈഖ് സഊദ്
text_fieldsറാസല്‍ഖൈമ: യു.എ.ഇ എല്ലാവരുമായും സാമ്പത്തിക വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി. റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗ് ഇന്റര്‍നാഷനല്‍ ഇക്കണോമിക് ഫോറത്തെ അടയാളപ്പെടുത്തുന്നതിന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം ഒരുക്കിയ ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു ശൈഖ് സഊദ്.
അറിവിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും തലത്തില്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ തുറന്നിട്ട ഇന്റര്‍നാഷനല്‍ ഇക്കണോമിക് ഫോറം മികച്ച അനുഭവമായിരുന്നു. ആഗോള സമ്മേളനം വാണിജ്യ-നിക്ഷേപ വിഷയങ്ങളില്‍ മാത്രം പരിമിതപ്പെടുത്താതെ വ്യത്യസ്തതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാമ്പത്തിക ഫോറത്തില്‍ യു.എ.ഇയെ അതിഥിയായി പരിഗണിച്ചതില്‍ റഷ്യയോട് നന്ദിയുണ്ടെന്നും ശൈഖ് സഊദ് പറഞ്ഞു.
രാജ്യത്തെ വിവിധ സാമ്പത്തിക മേഖലകളെ പ്രതിനിധീകരിക്കുന്ന പൊതു-സ്വകാര്യ മേഖലകളില്‍നിന്നുള്ള 40ലധികം സ്ഥാപനങ്ങളും കമ്പനികളും ഉള്‍പ്പെടുന്ന ഉന്നതതല സാമ്പത്തിക പ്രതിനിധിസംഘത്തോടൊപ്പമാണ് യു.എ.ഇ റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗ് ഇന്റര്‍നാഷനല്‍ ഇക്കണോമിക് ഫോറം 2023’ല്‍ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.