ഇടപ്പാളയം വിമാനം നാടണഞ്ഞു
text_fieldsദുബൈ: ജോലി നഷ്ടപ്പെട്ടും വിസ തീർന്നും പ്രയാസത്തിലായ നാട്ടുകാരെ ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലെത്തിച്ച് എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം. ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് രണ്ട് എമിറേറ്റ്സ് വിമാനങ്ങളിലായാണ് ഇവരെ നാട്ടിലെത്തിച്ചത്. കോവിഡ്-19 ഹെൽപ് ഡെസ്കിെൻറ കീഴിൽ ഇടപ്പാളയം നടത്തിവരുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയായ ‘മിഷൻ ഇടപ്പാളയത്തിെൻറ’ ആദ്യ വിമാനത്തിൽ ഇരുനൂറോളം പേരെ നാട്ടിലെത്തിച്ചിരുന്നു. ദുബൈ ഇൻറർനാഷനൽ എയർപോർട്ടിൽ ഇവരെ യാത്രയാക്കാൻ ഇടപ്പാളയം അംഗങ്ങൾക്കൊപ്പം നസീർ വാടാനപ്പള്ളി ഉൾപ്പെടെയുള്ള സാമൂഹിക പ്രവർത്തകരും എത്തിയിരുന്നു.
ജാഫർ ശുകപുരം ചെയർമാനായും അസീസ് കെ.പി. കൺവീനറായും നേതൃത്വം കൊടുത്ത ‘മിഷൻ ഇടപ്പാളയം’ ദുബൈ, അബൂദബി ചാപ്റ്ററുകൾ സംയുക്തമായാണ് ചാർട്ടർ വിമാനം സജ്ജമാക്കിയത്. ധനിത് പ്രകാശ്, ആഷിക് കൊട്ടിലിൽ, ഷഹീർ പോത്തനൂർ, യൂനസ് വട്ടംകുളം, അബൂബക്കർ മാങ്ങാട്ടൂർ, ഹൈദർ അലി, നൗഷാദ് പി.എസ്, ജഅ്ഫർ കച്ചേരി, കാഞ്ചെരി മജീദ്, നിയാസ് ബാബു, സുബൈർ പുത്തൻപുരയിൽ, ഉദയകുമാർ, മജീദ് തിരുത്തി, ഖലീൽ റഹ്മാൻ, അനിൽ, റഹീദ് അഹ്മദ്, വാഹിദ് തിരുത്തി, അമീൻ കോലക്കാട്ട്, ജഷീർ പൊൽപ്പാക്കര, ദീപക് വെങ്ങിണിക്കര, ഫൈസൽ കോട്ടമുക്ക്, ഹൈദർ ബിൻ മൊയ്തു എന്നിവർ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.