മേളയിലത്തെിയത് മുന്‍നിര സ്ഥാപനങ്ങള്‍
text_fieldsദുബൈ: ആദ്യത്തെ ഇന്ത്യന്‍ അന്തര്‍ദേശീയ ദിനപത്രമായ ഗള്‍ഫ് മാധ്യമം ഒരുക്കിയ ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശ മേളയില്‍ ലോക പ്രശസ്തരായ പ്രചോദന പ്രഭാഷകര്‍ മാര്‍ഗനിര്‍ദേശങ്ങളുമായി എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാനും പുതിയ കോഴ്സുകളെ പരിചയപ്പെടുത്താനും വന്നുചേര്‍ന്നത് ഇന്ത്യയിലെയും ഗള്‍ഫ് മേഖലയിലെയും മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. വിവിധ കോഴ്സുകളെക്കുറിച്ച് കുട്ടികള്‍ക്കറിയേണ്ട വിവരങ്ങളെല്ലാം നല്‍കാന്‍ നിരവധി സ്ഥാപനങ്ങളാണ് എജുകഫേ വേദിയില്‍ സ്റ്റാളുകളൊരുക്കിയത്. മേളയില്‍ പങ്കെടുത്ത വിവിധ സ്ഥാപനങ്ങളുടെ മേധാവികളെ സമാപന ചടങ്ങില്‍ ആദരിച്ചു.
കോഴിക്കോട് റെയ്സ് ഇന്‍സ്റ്റിറ്റ്യുട്ട് ഡയറക്ടര്‍ ദിലീപ് ഉണ്ണികൃഷ്ണനെ ഗള്‍ഫ് മാധ്യമം സി.ഇ.ഒ സക്കരിയാ മുഹമ്മദ്, കോഴിക്കോട് സെക്യുറാ ഇന്‍വെസ്റ്റേഴ്സ് ഡയറക്ടര്‍ കെ.പി.നൗഷാദിനെ ഗള്‍ഫ് മാധ്യമം സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ വി. ഹാരിസ്, കോഴിക്കോട് വൈറ്റ് സ്കൂള്‍ ഇന്‍റര്‍നാഷനല്‍ മാനേജര്‍ അയാസിനെ അക്കൗണ്ട് മാനേജര്‍ സൈനുല്‍ ആബിദീന്‍, കോഴിക്കോട് ഹൈലൈറ്റ് ബില്‍ഡേഴ്സ് സെയില്‍സ് മാനേജര്‍ നിശാന്തിനെ അക്കൗണ്ട് മാനേജര്‍ റമീസ്, കണ്ണൂര്‍ വിവാ എജൂകേഷന്‍ കണ്‍സള്‍ട്ടന്‍സി ചെയര്‍മാന്‍ ജുനൈദിനെ അക്കൗണ്ട് മാനേജര്‍ എസ്.കെ. അബ്ദുല്ല, സ്റ്റഡി വേള്‍ഡ് ഡോട്ട് കോം ഡയറക്ടര്‍ ഫസീഖിനെ മാധ്യമം പരസ്യ മാനേജര്‍ (തൃശൂര്‍) റഫീഖ്, ലണ്ടന്‍ കോളജ് ഓഫ് ബിസിനസ് ആന്‍റ് ഫിനാന്‍സ് ബിസിനസ് ഓപ്പറേഷന്‍ മാനേജര്‍ സനീഷ് ശര്‍മ്മയെ ബിസിനസ് ഡവലപ്പ്മെന്‍റ് ഒഫീസര്‍ ആനന്ദന്‍ നെല്ലിക്കോട്, കൊച്ചി ഐ.എസ്.ഡി.സി പ്രതിനിധി മുഹമ്മദ് അഫ്സലിനെ ബിസിനസ് ഡവലപ്പ്മെന്‍റ് ഒഫീസര്‍ ദിനേശ്, ബംഗളുരു എജുവേള്‍ഡ് ഡയറക്ടര്‍ മുഹമ്മദ് ഷംസീറിനെ പരസ്യ മാനേജര്‍ (കൊച്ചി) ഷെഫി വി.എസ്, തൃശൂര്‍ പ്രഫസേഴ്സ് ക്ളാസെസ് സി.ഇ.ഒ മുഹമ്മദ് ഷരീഫിനെ പരസ്യ മാനേജര്‍ (കോഴിക്കോട്) അബ്ദുല്‍ ഗഫൂര്‍, മാള ഹോളി ഗ്രേസ് അക്കാദമി വൈസ് ചെയര്‍മാന്‍ അഡ്വ. ക്ളെമന്‍സിനെ റഫീഖ്, തൃശൂര്‍ കണ്ടംകുളത്തി വൈദ്യശാല മാര്‍ക്കറ്റിംഗ് മാനേജര്‍ കെ.കെ.രവി കുമാറിനെ വി.എസ്. ഷെഫി, കെ.പി.നമ്പൂതിരീസ് ഇന്‍റര്‍നാഷനല്‍ ബിസിനസ് ഹെഡ് വി.ബി. സതീഷിനെ ആനന്ദന്‍ നെല്ലിക്കോട്, ദുബൈ സി.ഇ.എസ് ബി.ഡി.ഒ മുഹമ്മദ് ഹാരിസിനെ ദിനേശ്, എജുസോണ്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ നദീഷിനെ ബിസിനസ് എക്സിക്യൂട്ടീവ് (കണ്ണൂര്‍) ശ്രീജിത്ത്, മൈക്രോടെക് എജുകേഷന്‍ സര്‍വീസ് ചെയര്‍മാന്‍ ഷിബു മുഹമ്മദിനെ റമീസ്, എസ്.ആര്‍.എം യൂനിവേഴ്സിറ്റി സി.ഇ.ഒ വി. ഗുണപാലനെ മാര്‍ക്കറ്റിങ് മാനേജര്‍ ജുനൈസ്, അറ്റ്ലസ് ഇന്‍സ്റ്റിട്ട്യൂട്ട് മാനേജിംഗ് ഡയറക്ടര്‍ മുന്‍സീറിനെ സൈനുല്‍ ആബിദീന്‍ എന്നിവരാണ് ആദരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.