എല്ലാ കുഞ്ഞുങ്ങളും നമ്മുടേത് -ശൈഖ ഷംസ
text_fieldsദുബൈ: യു.എ.ഇയിലെ കുഞ്ഞുങ്ങളെന്നും ഇന്ത്യയിലെ കുഞ്ഞുങ്ങളെന്നും തങ്ങൾക്ക് വേർതിരിവില്ലെന്നും ഭൂമിയിലെ കുട്ടികളെല്ലാം നമ്മുടെതാണെന്നും പ്രഖ്യാപിച്ച് എജുകഫേ പരിപാടി ഉദ്ഘാടനം ചെയ്ത ദുബൈ രാജകുടുംബാംഗം ശൈഖ ഷംസ ബിൻത് ഹഷർ ബിൻ മനാ ആൽ മക്തൂം കുഞ്ഞുങ്ങൾക്കൊപ്പം വിശേഷങ്ങൾ പങ്കുവെച്ചും സെൽഫിയെടുക്കാൻ നിന്നും അമ്മയും അധ്യാപികയും കൂട്ടുകാരിയുമെല്ലാമായാണ് മേള നഗരിയിൽ നിന്ന് മടങ്ങിയത്. ശൈഖയുടെ വാക്കുകൾ സദസ്സ് കരഘോഷങ്ങളോടെ സ്വാഗതം ചെയ്തു.ലോകം ഇന്ന് നേരിടുന്ന ഏതു പ്രതിസന്ധികൾക്കും ആദ്യ പരിഹാരം വിദ്യാഭ്യാസമാണ്.
കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന രക്ഷിതാക്കൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സ്വത്ത് അവർക്ക് വിദ്യാഭ്യാസം നൽകുക എന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടി. രക്ഷിതാക്കളെ സ്നേഹിക്കുന്ന കുഞ്ഞുങ്ങൾ ചെയ്യേണ്ടത് മാതാപിതാക്കളുടെയും ലോകത്തിെൻറയും പ്രതീക്ഷകൾക്കൊത്തുയരുക എന്നതുമാണ്. കാലം മാറിയിരിക്കുകയാണ്. പണ്ടത്തേതു പോലെ വെറുകൈയുമായി ദുബൈയിൽ വന്ന് ഉയരങ്ങൾ നേടുക എന്നത് പ്രായോഗികമല്ല. എന്നാൽ അറിവുമായി വരുന്നവരെ ദുബൈ മാത്രമല്ല,ലോകം തന്നെ കാത്തിരിക്കുകയാണ്^ശൈഖ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.