ഉപരിപഠനത്തിന്റെ വിദ്യാരംഭ ദിനം
text_fieldsദുബൈ: പതിവു തെറ്റിച്ചില്ല, മക്കളുടെ ശോഭനമായ ഭാവിയിൽ തൽപരരായ മാതാപിതാക്കളെല്ലാം കുട്ടികളുമായി വെള്ളിയാഴ്ച അതി രാവിലെ തന്നെ ദുബൈ മുഹൈസിന ഇന്ത്യൻ അക്കാദമി സ്കൂൾ മുറ്റത്ത് എത്തിച്ചേർന്നിരുന്നു. ചിലർ കഴിഞ്ഞ വർഷം എജുകഫേയിൽ പെങ്കടുത്തിട്ടുള്ളവർ, മറ്റു ചിലർ മുൻ വർഷങ്ങളിൽ പെങ്കടുത്തവരുടെ മനോഹരമായ അനുഭവവും വിജയവും കേട്ടറിഞ്ഞ് എത്തിയവർ. യു.എ.ഇയിലെ പ്രവാസി സമൂഹത്തിെൻറ വിദ്യാഭ്യാസ കലണ്ടറിൽ സുപ്രധാന സ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു എജുകഫേ എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു രക്ഷിതാക്കളും കുട്ടികളും ഒരു പോലെ പുലർത്തിയ ആവേശം. ഉപരിപഠനം ഉൾപ്പെടെ നല്ല നാളെയിലേക്കുള്ള മാർഗ നിർദേശം തേടാൻ ഏറ്റവും മികച്ച സംവിധാനമാണ് എജുകഫേ എന്നാണ് യു.എ.ഇയിലെ വിവിധ സ്കുളുകളിലെ പ്രധാനാധ്യാപകരും അധ്യാപകരും നൽകിയിരിക്കുന്ന ചിത്രവും. ആ പ്രതീക്ഷകളും ഉപദേശങ്ങളുമെല്ലാം അക്ഷരാർഥത്തിൽ ശരിയെന്ന് ബോധ്യപ്പെടുത്തുന്ന പരിശീലന സെഷനുകളും പരീക്ഷകളുമാണ് എജുകഫേയുടെ ആദ്യ ദിനത്തിൽ അരങ്ങേറിയത്.
യു.എ.ഇയിലെ വിദ്യാർഥികൾക്കായി യപ്ടു ഇവൻറ്സ് സംഘടിപ്പിച്ച സുആൽ ക്വിസിലെ അവാർഡ് ജേതാക്കളായ മിടുക്കൻമാർക്കും മിടുക്കികൾക്കും പുരസ്കാരങ്ങൾ സമ്മാനിച്ചാണ് പരിപാടി ആരംഭിച്ചത്. മീഡിയാ വൺ ടി.വി ഡയറക്ടർ അബു അബ്ദുല്ല, ഗൾഫ് മാധ്യമം റസിഡൻറ് എഡിറ്റർ പി.െഎ. നൗഷാദ്, എക്സിക്യൂട്ടിവ് കമ്മിറ്റി ആക്ടിങ് ചെയർമാൻ മുബാറക് അബ്ദുൽ റസാഖ്്, ഷാനവാസ് തുടങ്ങിയവർ സമ്മാന വിതരണം നടത്തി. യപ്ടു ഇവൻറ്സ്^കാമ്പസ് ക്രൂ സംഘാടകരായ താഹ അബ്ദുല്ല ഹൈദർ, സാഹിൽ മൊയ്തു, രഹ്ജാസ് തുടങ്ങിയവർ നേതൃത്വം നൽകി.പ്രമുഖ വിദ്യാഭ്യാസ മാർഗ നിർദേശകയായ മദീഹ അഹ്മദിെൻറ പ്രഭാഷണം എല്ലാ അർഥത്തിലും ഒരു ആഘോഷമായിരുന്നു. നമ്മുടെ വിദ്യാഭ്യാസ തെരഞ്ഞെടുപ്പുകളിലെ പാളിച്ചകളും അവ മറികടക്കാനുള്ള ശരിയായ വഴികളും അതി ലളിതമായി വിശദീകരിച്ചു മദീഹ.
വിദേശ വിദ്യാഭ്യാസ മേഖലയിലെ സാധ്യതകളാണ് മേരി മക്രൈൻഡ്ൽ വിവരിച്ചത്. ഏറ്റവും മികച്ച സാധ്യതകളാണ് പല ഒന്നാം നമ്പർ സർവകലാശാലകളിലും ഒാരോ വിദ്യാർഥിയേയും കാത്തിരിക്കുന്നതെന്നും യു. ഡബ്ല്യു. എൽ ട്രാൻസീഷനൽ എജ്യുകേഷൻ മേധാവിയായ മേരി മക്രൈൻറൽ ചൂണ്ടിക്കാട്ടി.ഡോ. ഫാറൂഖ് സെൻസായിയുടെ ഉൗഴമായിരുന്നു പിന്നെ. സദസ്സിലെ ഒാരോ വിദ്യാർഥിയേയും ഒപ്പം നിർത്തുന്ന രീതിയിലായിരുന്നു അദ്ദേഹത്തിെൻറ അവതരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.