നിറസദസ്സില്‍ എജുകഫേക്ക് പ്രൗഢ തുടക്കം
text_fieldsദുബൈ: അതിരുകളില്ലാത്ത അറിവിന്‍െ വാതിലുകള്‍ തുറന്നിട്ട് ആദ്യ അന്താരാഷ്ട്ര ഇന്ത്യന്‍ ദിനപത്രമായ ഗള്‍ഫ് മാധ്യമം ഒരുക്കുന്ന ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കരിയര്‍ മേള-എജുകഫേയുടെ രണ്ടാമത് പതിപ്പിന് ദുബൈ ബില്‍വാ ഇന്ത്യന്‍ സ്കൂളില്‍ തുടക്കമായി. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി യു.എ.ഇ മുന്‍ വിദ്യാഭ്യാസ മന്ത്രിയും ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) ചെയര്‍മാനുമായ ഹുമൈദ് മുഹമ്മദ് ഉബൈദ് അല്‍ ഖതാമിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു.
ഓരോ സമൂഹവും പ്രഥമ പരിഗണന കൊടുക്കേണ്ടത് വിദ്യാഭ്യാസത്തിനാണെന്ന് അല്‍ ഖതാമി ഉദ്ബോധിപ്പിച്ചു. വിദ്യാഭ്യാസമാണ് ഭാവി നിര്‍ണയിക്കുന്നത്. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക വഴി ഒരു വ്യക്തിയുടെയോ കുടുംബത്തിന്‍െറയോ നേട്ടമല്ല മറിച്ച് സമൂഹത്തിന്‍െറ പരിവര്‍ത്തനമാണ് സാധ്യമാവുന്നത്. മുഴുവന്‍ ലോകത്തിനാണ് ഇതിന്‍െറ ഗുണം ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയ കുട്ടികള്‍ വളര്‍ന്നു വലുതായി ലോകത്തിന് മുഴുവന്‍ നന്‍മകള്‍ ചൊരിയും. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല ലോകത്തെ ഏറ്റവും മികച്ച ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐഡിയല്‍ പബ്ളികേഷന്‍ ട്രസ്റ്റ് സെക്രട്ടറി ടി.കെ. ഫാറൂഖ്, ഗള്‍ഫ് മാധ്യമം റസിഡന്‍റ് എഡിറ്റര്‍ പി.ഐ. നൗഷാദ്, മാധ്യമം ജനറല്‍ മാനേജര്‍ മുഹമ്മദ് റഫീഖ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് റോഷന്‍, ഗള്‍ഫ് മാധ്യമം സീനിയര്‍ മാനേജര്‍ ഹാരിസ് വള്ളില്‍, അര്‍ഫാസ് ഇഖ്ബാല്‍ എന്നിവര്‍ സംബന്ധിച്ചു. ലോക പ്രശസ്ത പ്രചോദന പ്രഭാഷക പ്രിയാ കുമാര്‍, കരിയര്‍ പരിശീലകന്‍ ഡോ. സംഗീത് ഇബ്രാഹിം, ശ്രീവിദ്യാ സന്തോഷ് എന്നിവര്‍ ആദ്യദിവസത്തെ ക്ളാസുകള്‍ നയിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ഒന്നാം കിട വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എജുകഫേയില്‍ പങ്കുചേരുന്നത്. വിദ്യാര്‍ഥികള്‍ക്കുള്ള മാതൃകാ എന്‍ട്രന്‍സ് പരീക്ഷ ഇന്ന് രാവിലെ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.