എജുകഫേ നാലാം അധ്യായത്തിന് വർണാഭ തുടക്കം
text_fieldsദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മാർഗനിർദേശ മേളയായ ‘ഗൾഫ് മാധ്യമം’ എജുകഫേയുടെ നാലാം അധ്യായത്തിന് ദുബൈ ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിൽ വർണാഭ തുടക്കം. ആയിരക്കണക്കിന് കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ ദുബൈ രാജകുടുംബാംഗവും യു.എ.ഇ വോളിബാൾ അസോസിയേഷൻ അധ്യക്ഷയുമായ ശൈഖ ഷംസ ബിൻത് ഹഷർ ബിൻ മനാ ആൽ മക്തൂം ഉദ്ഘാടനം ചെയ്തു.
യു.എ.ഇയിലെ കുഞ്ഞുങ്ങളെന്നും ഇന്ത്യയിലെ കുഞ്ഞുങ്ങളെന്നും തങ്ങൾക്ക് വേർതിരിവില്ലെന്നും ഭൂമിയിലെ കുട്ടികളെല്ലാം നമ്മുേടതാണെന്നും പ്രഖ്യാപിച്ച ശൈഖയുടെ വാക്കുകൾ സദസ്സ് കരഘോഷത്തോടെ സ്വാഗതം ചെയ്തു. ലോകം ഇന്ന് നേരിടുന്ന ഏതു പ്രതിസന്ധികൾക്കും ആദ്യ പരിഹാരം വിദ്യാഭ്യാസമാണ്.
കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന രക്ഷിതാക്കൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സ്വത്ത് അവർക്ക് വിദ്യാഭ്യാസം നൽകുകയെന്നതാണ്. രക്ഷിതാക്കളെ സ്നേഹിക്കുന്ന കുഞ്ഞുങ്ങൾ ചെയ്യേണ്ടത് മാതാപിതാക്കളുടെയും ലോകത്തിെൻറയും പ്രതീക്ഷകൾക്കൊത്ത് ഉയരുകയെന്നതാണ്. കാലം മാറി, പണ്ടെത്തപ്പോലെ വെറുംകൈയുമായി ദുബൈയിൽ വന്ന് ഉയരങ്ങൾ നേടുക പ്രായോഗികമല്ല. എന്നാൽ, അറിവുമായി വരുന്നവരെ ലോകം തന്നെ കാത്തിരിക്കുകയാണ് -അവർ പറഞ്ഞു.
‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. മീഡിയവൺ ടി.വി ഡയറക്ടർ അബു അബ്ദുല്ല, ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ആക്ടിങ് ചെയർമാൻ മുബാറക് അബ്ദുൽ റസാഖ്, െഎ.ഡി ഫുഡ്സ് മാനേജിങ് ഡയറക്ടർ പി.സി. മുസ്തഫ, െറയ്സ് എൻട്രൻസ് കോച്ചിങ് സെൻറർ ഡയറക്ടർ അഫ്സൽ, ഹാപ്പി ജീനിയസ് അക്കാദമി ആൻഡ് റിസർച് സെൻറർ എം.ഡി ദാവൂദ്, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ഫാക്കൽറ്റി ഹെഡ് ഡോ. നൈജു ദാമോദരൻ, സെഫൈർ മെഡിക്കൽ ആൻഡ് എൻജിനീയറിങ് കോച്ചിങ് െസൻറർ ഡയറക്ടർ വി. സുനിൽ കുമാർ, സ്മാർട്ട് ട്രാവൽ എം.ഡി അഫി അഹ്മദ്, ലീംസ് എജുക്കേഷൻ ഗ്രൂപ് മാനേജർ ഫജ്ഫർ ബിൻ ഇസ്മായിൽ, ഗൾഫ് മാധ്യമം ജനറൽ മാനേജർ മുഹമ്മദ് റഫീഖ്, െറസിഡൻറ് എഡിറ്റർ പി.െഎ. നൗഷാദ്, ചീഫ് ഒാപറേറ്റിങ് ഒാഫിസർ സക്കരിയ മുഹമ്മദ്, സീനിയർ മാർക്കറ്റിങ് മാനേജർ വി. ഹാരിസ്, മാധ്യമം മാർക്കറ്റിങ് മാനേജർ കെ. ജുനൈസ് തുടങ്ങിയവർ സംബന്ധിച്ചു.
വിവിധ പഠന സെഷനുകൾ, മാതൃക എൻട്രൻസ് പരീക്ഷകൾ, ജീനിയസ് മാപ്പിങ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് എജുകേഫയിലുള്ളത്. രണ്ടാം ദിവസമായ ഇന്ന് െഎ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ, അതുല്യ സഹോദരങ്ങളായ നൈന ജൈസ്വാൾ-അഗസ്ത്യ ൈജസ്വാൾ തുടങ്ങിയവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.