എജുകഫെ കാണാം, മുസന്ദത്തിലേക്ക് പോകാം
text_fieldsഷാർജ: വിജ്ഞാനം മാത്രമല്ല, വിനോദം കൂടി പകർന്നുനൽകുന്നതാണ് 'ഗൾഫ് മാധ്യമം' എജുകഫെ. ഇക്കുറി എജുകഫെയിലെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത് വിനോദയാത്ര അടക്കമുള്ള ആകർഷകമായ സമ്മാനങ്ങളാണ്.
അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും കുടുംബസമേതം മുസന്ദം സന്ദർശിക്കാനുള്ള സൗകര്യമാണ് 'ഗൾഫ് മാധ്യമ'വും സ്മാർട്ട് ട്രാവൽസും ചേർന്നൊരുക്കുന്നത്. യു.എ.ഇ അതിർത്തി കടന്ന് ഒമാനിലെ വശ്യമനോഹരമായ മുസന്ദത്തിലേക്കുള്ള ട്രിപ്പാണ് എജുകഫെ സന്ദർശകരെ കാത്തിരിക്കുന്നത്. എജുകഫെയിലെ സ്മാർട്ട് ട്രാവൽസ് സ്റ്റാൾ സന്ദർശിക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 25 അധ്യാപകർക്ക് മുസന്ദത്തിലേക്ക് യാത്രയൊരുക്കും. പേര് വിവരങ്ങൾ പൂരിപ്പിച്ച് സ്റ്റാളിലെ ഡ്രോ ബോക്സിൽ നിക്ഷേപിച്ചാൽ മതി. ഇതിനു പുറമെ എജുകഫെയിൽ രജിസ്റ്റർ ചെയ്തശേഷം സന്ദർശിക്കുന്ന 25 പേർക്കും മുസന്ദത്തിലേക്ക് സൗജന്യയാത്ര ആസ്വദിക്കാം. എജുകഫെയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു വിദ്യാർഥികൾക്ക് കുടുംബസമേതം മുസന്ദത്തിലേക്ക് പോകാം.
എ.പി.ജെ അബ്ദുൽകലാം ഇന്നൊവേഷൻ പുരസ്കാര ജേതാക്കളും ഇതിൽ ഉൾപ്പെടും. എജുകഫെ സന്ദർശിക്കുന്നവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു കുടുംബങ്ങൾക്കും മുസന്ദം യാത്രയൊരുക്കും. ഇതിനുപുറമെ സ്മാർട്ട് ട്രാവൽസ് സ്റ്റാൾ സന്ദർശിക്കുന്ന എല്ലാവർക്കും 50 ശതമാനം ഇളവോടെ മുസന്ദം ട്രിപ്പിനുള്ള അവസരമുണ്ടാകും. എജുകഫെയുടെ നാലു ദിവസവും ഈ ഓഫർ ലഭ്യമാകും. ഈ ദിനങ്ങളിൽ സ്മാർട്ട് ട്രാവൽസ് സ്റ്റാളിൽനിന്ന് വിസയെടുക്കുന്നവർക്ക് 50 ദിർഹമിന്റെ ഇളവും പാരാജോൺ ബാക്ക് പാക്കും സമ്മാനമായി ലഭിക്കും.
കടലും കരയും ഒന്നുചേരുന്ന സ്വപ്നഭൂമിയാണ് മുസന്ദം. യു.എ.ഇ-ഒമാൻ അതിർത്തികടന്ന് വേണം മുസന്ദത്തിലെത്താൻ. അതിമനോഹരമായ തീരങ്ങളും കടലിലേക്കിറങ്ങിനിൽക്കുന്ന പാറക്കെട്ടുകളും ചെറിയ ഗ്രാമങ്ങളും മനോഹര ശിൽപങ്ങളും പവിഴപ്പുറ്റുകളുമെല്ലാം ഇവിടെ കാണാം. സാഹസികത തേടുന്നവർക്ക് അതിനും അവസരമുണ്ട് മുസന്ദത്തിൽ. കടലാഴങ്ങളിൽ നീന്തിത്തുടിക്കാൻ ആഗ്രഹമുള്ളവർക്ക് ഉല്ലസിക്കാൻ മുസന്ദം ധാരാളം. കുട്ടികൾക്കും സുരക്ഷിത യാത്രയാണ് മുസന്ദം ഒരുക്കുന്നത്.
രജിസ്റ്റർ ചെയ്യൂ; സൂപ്പർ സൈക്കിൾ കാത്തിരിക്കുന്നു
ഷാർജ: എജുകഫെയിൽ രജിസ്റ്റർ ചെയ്തശേഷം പങ്കെടുക്കുന്നവർക്ക് മുസന്ദം ട്രിപ് മാത്രമല്ല, 2000 ദിർഹമിന്റെ സൈക്കിളും സമ്മാനമായി നൽകുന്നുണ്ട്. ലണ്ടൻ ബൈക്ക് സ്പോൺസർ ചെയ്യുന്ന ജി.ടി അഗ്രസർ ബൈക്കാണ് സമ്മാനമായി നൽകുന്നത്. രജിസ്റ്റർ ചെയ്ത ശേഷം ലണ്ടൻ ബൈക്കിന്റെ സ്റ്റാളിലെത്തി നിങ്ങളുടെ പേര് വിവരങ്ങൾ പൂരിപ്പിച്ച് സ്റ്റാളിലെ ഡ്രോ ബോക്സിൽ നിക്ഷേപിച്ചാൽ മതി.
19, 20 തീയതികളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നുവരെയും 21, 22 തീയതികളിൽ വൈകീട്ട് മൂന്നുമുതൽ രാത്രി ഒമ്പതു വരെയുമായിരിക്കും എജുകഫെ. ഷാർജ എക്സ്പോ സെന്ററിലേക്കുള്ള എൻട്രിയും പാർക്കിങ് ഫീസും സൗജന്യമാണ്. www.myeducafe.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.