യു.എ.ഇയുടെ നിർമിതിയിൽ ഇന്ത്യക്കാർക്കും പങ്ക്, കേരളം ഹൃദയത്തിെൻറ ഭാഗം: ഡോ. മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ഫഹദ്
text_fieldsദുബൈ: ബഹ്റൈനിൽ ഒരു അന്താരാഷ്ട്ര സെമിനാറിൽ പെങ്കടുക്കാനിരുന്ന ദുബൈ പൊലീസ് അസിസ്റ്റൻറ് കമാൻഡൻറ് ഇൻ ചീഫും ദുബൈ പൊലീസ് അക്കാദമി പ്രിൻസിപ്പാളുമായ മേജർ ജനറൽ ഡോ. മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ഫഹദ് എജുകഫേ പരിപാടിയുടെ പ്രാധാന്യം കണക്കിലെടുത്ത് യാത്ര മാറ്റിവെച്ച് എത്തിയാണ് ഉദ്ഘാടനം നിർവഹിച്ചത്. വിദ്യാഭ്യാസത്തിനും വിദ്യാർഥികളുടെ ഭാവിക്കും അത്രമാത്രം പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം വളരെ കുറഞ്ഞ വാക്കുകൾ കൊണ്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉൗർജം പകർന്നും മനസ് കവർന്നുമാണ് മടങ്ങിയത്.
ഇന്ത്യയിലെ ഏതാണ്ടെല്ലാ വൻ നഗരങ്ങളിലും സഞ്ചരിച്ചിട്ടുള്ള തെൻറ ഹൃദയം തെന്നിന്ത്യൻ നാടായ കേരളത്തിനൊപ്പമാണെന്നും പ്രിയപ്പെട്ടവരുടെ ഒപ്പം സമയം ചെലവിടുന്നത് ഏറെ സന്തുഷ്ടി പകരുന്നുവെന്നും ആമുഖമായി പറഞ്ഞാണ് അദ്ദേഹം സംസാരം ആരംഭിച്ചത്. നാം ഒരു പഴക്കമേറിയ സംസ്കൃതിയുടെ ഭാഗമാണ്. എന്നാൽ യു.എ.ഇ എന്ന രാഷ്ട്രം രൂപവത്കരിക്കപ്പെട്ടത് ഏകദേശം അര നൂറ്റാണ്ടിൽ താെഴ മാത്രം പ്രായമുള്ളതാണ്. എന്നിട്ടും നാം ഏറ്റവും മുന്നിലെത്തി. രാഷ്ട്ര പിതാവ് ശൈഖ് സായിദിെൻറ ദീർഘവീക്ഷണമാണ് ഇൗ നേട്ടങ്ങൾക്കെല്ലാം അടിത്തറ പാകിയത്. ശൈഖ് സായിദിെൻറ സ്മരണാ വർഷമാണിത്. വരും തലമുറയെ അത്രമാത്രം പ്രതീക്ഷയോടെയാണ് അദ്ദേഹം പരിഗണിച്ചത്. യു.എ.ഇയുടെ മഹത്വം ഇവിടുത്തെ നേതാക്കളാണ്. അവരുടെ ദർശനമാണ് രാഷ്ട്രത്തെ ഉയരങ്ങളിലെത്തിക്കുന്നത്. ലോകത്തിെൻറ എല്ലാ കോണിൽ നിന്നുള്ള ആളുകളെയും നാം ഇവിടേക്ക് സ്വാഗതം ചെയ്തു.
യാതൊരു വിവേചനങ്ങളും നേരിടാതെ അവർക്കിവിടെ ജോലി ചെയ്യാനും സന്തോഷപൂർവം ജീവിക്കാനും സാധിക്കുന്നു. വംശീയത, ജാതി, മത വിദ്വേഷങ്ങളെല്ലാം മാറ്റി നിർത്തി നല്ലൊരു ലോകം സൃഷ്ടിച്ചെടുക്കുകയാണ് നമ്മുടെ കടമ. ഉത്തമമായ വിദ്യാഭ്യാസം പ്രാപ്തമാകുന്നതിലൂടെ മാത്രമേ അതു സാധിക്കൂ. ഏറ്റവും മികച്ച ചിന്തകരെയും വിദഗ്ധരെയും സംഭാവന ചെയ്ത നാടാണ് ഇന്ത്യ. ഇൗ രാജ്യം നിർമിച്ചെടുത്തതിൽ ഇന്ത്യക്കാർക്കും മികച്ച പങ്കുണ്ടെന്നും ലോകത്തിെൻറ എല്ലാ കോണുകളിലുമെത്തിയ ഇന്ത്യൻ സമൂഹം ഏെറ കഠിനാധ്വാനികളും കഴിവുള്ളവരുമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ കുട്ടികൾക്ക് വേണ്ടത് അവരുടെ മാതാപിതാക്കൾക്ക് ലഭിച്ച തരം അറിവുകളല്ല, അത്യാധുനിക വിദ്യാഭ്യാസമാണ്. ലോകം അതിവേഗം മുന്നേറുേമ്പാൾ മഹത്വമേറിയ ഇന്ത്യ സാധ്യമാക്കുന്നതിന് കുഞ്ഞുങ്ങൾക്കായി നാം വീഥി ഒരുക്കണം, അവരുെട പാതയെ കലുഷിതമാക്കുകയല്ല വേണ്ടതെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.