സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ ആസൂത്രണം വേണം- രമാ മേനോൻ
text_fieldsദുബൈ: വിദേശ രാജ്യങ്ങളിൽ ഉപരിപഠനം ലക്ഷ്യമിടുന്ന കുട്ടികൾ ചെറിയ ക്ലാസുകൾ മുതൽ അതിന് അടിത്തറ തീർക്കണമെന്ന് വിദ്യാഭ്യാസ കൗൺസലർ രമാ മേനോൻ. ഇന്ത്യയിൽ 10,12 ക്ലാസുകളിലെ മാർക്കുകളാണ് ഉപരിപഠനത്തിനായി പരിഗണിക്കുകയെങ്കിൽ യൂറോപ്പിലും വടക്കൻ അമേരിക്കൻ മേഖലയിലും ഒമ്പതാം ഗ്രേഡ് മുതലുള്ള മാർക്കുകളും പാഠ്യേതര വിഷയങ്ങളിലെ മികവുമെല്ലാം വിശകലനം ചെയ്യപ്പെടുമെന്നും ഗൾഫ്മാധ്യമം സംഘടിപ്പിച്ച എജുകഫേയിൽ മിഷൻ അഡ്മിഷൻ എന്ന വിഷയം അവതരിപ്പിച്ച് അവർ ചൂണ്ടിക്കാട്ടി. സ്വപ്നങ്ങളും ആഗ്രഹങ്ങളും മനസിൽ കാണുന്നതിനൊപ്പം അവ യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യണമെന്നും അവർ ഒാർമിപ്പിച്ചു. വിദേശ സർവകലാശാലകളിലേക്ക് ഉപരിപഠനത്തിന് അപേക്ഷിക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട വിവിധ വിഷയങ്ങളും രമാ മേനോൻ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.