എജുകഫേയില് ഇന്ന് നമ്പി നാരായണന് സംസാരിക്കും
text_fieldsദുബൈ: എജുകഫേയിൽ എല്ലാവരും കാത്തിരിക്കുന്ന അതിഥി െഎ.എസ്.ആർ.ഒ. മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഇന്നെത്തും. ദുബൈ മുഹൈസ്ന ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിൽ ഉച്ച കഴിഞ്ഞ് 4.30 മുതൽ 5.30 വരെ അദ്ദേഹം സംസാരിക്കും. എങ്ങനെ മികച്ച രക്ഷിതാവാകാം എന്ന വിഷയത്തിൽ രാവിലെ 10 മുതൽ 11 മണിവരെ നീളുന്ന സെഷനിൽ മദീഹ അഹ്മദ് സംസാരിക്കുന്നതോെട എജുകഫേയുടെ രണ്ടാം ദിനം തുടങ്ങും.
തുടർന്ന് 12 മണിവരെ ചെറുപ്രായത്തിൽ തന്നെ ഉന്നത വിദ്യാഭ്യാസത്തിെൻറ പടികൾ കയറുന്ന നൈന ജൈസ്വാളും അഗസ്ത്യ ജൈസ്വാളും വിജയ കഥകൾ പങ്കുെവക്കും. മീഡിയാ പഠന പരിശീലന ക്ലാസുമായി 12. 30 വരെ ക്ലൈഡ് ഡിസൂസ എത്തും. മാതൃക എൻട്രൻസ് പരീക്ഷ ഉച്ചക്ക് രണ്ട് മുതൽ മൂന്ന് വരെയാണ് നടക്കുക. 2.25 മുതൽ 3.15 വരെ അധ്യാപകർക്കായി മദീഹ അഹ്മദിെൻറ പ്രത്യേക ക്ലാസ് നടക്കും.റോബോട്ടിക്സിെൻറയും നിർമിത ബുദ്ധിയുടെയും ലോകത്തെ തുടർപഠന^തൊഴിൽ മേഖലകളെക്കുറിച്ച് മികച്ച ക്ലാസാണ് ഡോ. സംഗീത് ഇബ്രാഹിം, ശ്രീവൽസൻ മുരുകൻ, സലീം അഹ്മദ് എന്നിവർ ചേർന്ന് നൽകുക. ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.15 വരെയായിരിക്കും ഇൗ സവിശേഷ സെഷൻ. വൈകിട്ട് 6.30 മുതൽ 7.15 വരെ മെൻറലിസ്റ്റ് കേദാർ ഷോ അരങ്ങേറും. ഇതോടെ എജുകഫേക്ക് തിരശീല വീഴും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.