ഐ.ഡിക്ക് പിന്നിലെ ഐഡിയ
text_fieldsദുബൈ: ചെറുപ്രായത്തിൽ നൂറ് കണക്കിന്കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത കഥയാണ് പി.സി. മുസ്തഫ എജുകഫേയിൽ പങ്കുവച്ചത്. അതും തെക്കേയിന്ത്യക്കാർ തലമുറകളായി ഭക്ഷണമുണ്ടാക്കാൻ ഉപയോഗിക്കുന്ന ഇഢലി, ദോശ മാവ് വിറ്റ്. തോൽവിയിൽ നിന്ന് ലഭിക്കുന്ന ശക്തിയെക്കുറിച്ച് സ്വന്തം അനുഭവം മുൻനിർത്തി മുസ്തഫ വിവരിച്ചപ്പോൾ സദസ് അവിശ്വസനീയതയോടെ കേട്ടിരുന്നു.
ആറാം ക്ലാസിൽ പരാജയപ്പെട്ട മുസ്തഫ കൃഷിയിലും ഉപയോഗിച്ച വാഹനങ്ങളുടെ വിൽപനയിലുമൊക്കെ തിരിച്ചടി നേരിട്ട ശേഷമാണ് ഭക്ഷ്യ ഉൽപന്ന നിർമാണത്തിലേക്ക് കടന്നത്. പഠനത്തിൽ ശരാശരിയിലും താഴെയായിരുന്ന മുസ്തഫ ഒടുവിൽ വിദേശ സർവകലാശാലകളിൽ പ്രഭാഷണം നടത്തുന്നത് വരെെയത്തിയത് കഠിനാധ്വാനവും ദൃഢനിശ്ചയവും െകാണ്ടാണ്. തോൽവി ജീവിതത്തിൽ സാധാരണമാണ്. തോൽവിയിൽ തളരരുതെന്നാണ് മുസ്തഫ യുവ തലമുറയോട് ആവശ്യപ്പെടുന്നത്.
ബാംഗ്ലൂരു തിപ്പസാന്ദ്രയിലെ 50 ചതുരശ്രയടി വിസ്തീർണ്ണമുള്ള അടുക്കളയിൽ 25000 രൂപ മുതൽ മുടക്കിൽ തുടങ്ങിയ സ്റ്റാർട്ടപ്പ് ബിസിനസ് ഇന്ന് എത്തി നിൽക്കുന്നത് 182 കോടിയുടെ ടേണോവറിലാണ്. കമ്പനി ഇപ്പോൾ 30,000 സ്റ്റോറുകളിലൂടെ പ്രതിദിനം 55,000 കിലോ മാവ് വിൽക്കുന്നു. മുസ്തഫയുടെ മികവ് തിരിച്ചറിഞ്ഞ പ്രേംജി ഇൻവെസ്റ്റ് അടക്കമുള്ളവ െഎഡിയിൽ പണം മുടക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.