അറിവിൻ ആഘോഷം ശൈഖ് ഉബൈദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്യും
text_fieldsദുബൈ: അറിവിലൂടെ മികവിെൻറ ലോകത്തേക്ക് വിദ്യാർഥികളെ കൈപിടിച്ചുയർത്തുന്ന ഗൾഫ് മേഖ ലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ കരിയർ ഗൈഡൻസ് മേളയായ എജുകഫേയുടെ അഞ്ചാം സീ സണ് കൊടിയേറാൻ ഇനി മണിക്കൂറുകൾ മാത്രം. ദുബൈ രാജകുടുംബാംഗം ശൈഖ് ഉബൈദ് ബിൻ സുഹൈൽ ബി ൻ ബുട്ടി ആൽ മക്തൂം അറിവിെൻറ ആഘോഷമേള ഉദ്ഘാടനംചെയ്യും. ദുബൈ മുഹൈസിന ദ ഇന്ത്യൻ അക്കാ ദമി സി.ബി.എസ്.ഇ സ്കൂളിലെ എജുകഫേ മേള നഗരിയിൽ വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങിൽ ദു ബൈ ഇന്ത്യൻ കോൺസുലേറ്റിലെ വിദ്യാഭ്യാസവിഭാഗം കോൺസുൽ പങ്കജ് ബോധ്കേ വിശിഷ്ടാതിഥിയാവും. ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷതവഹിക്കും.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സൗജന്യ രജിസ്ട്രേഷൻ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കും. തുടർന്ന് യു.എ.ഇയിലെ 35ലധികം സർവകലാശാലകളിലെ വിദ്യാർഥികളുടെ കൂട്ടായ്മയായ കാമ്പസ് ക്രൂ നേതൃത്വത്തിൽ ‘ക്രൂ കാസ്റ്റ് വിത്ത് ടുഡെയ്സ് ലീഡേഴ്സ്’ പരിപാടി അരങ്ങേറും.
സുആൽ ക്വിസിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നടക്കും. 11ന് സ്മാർട്ട് ഫുഡ് മെയ്ക്സ് സ്മാർട്ട് കിഡ്സ് സെഷന് നേതൃത്വം നൽകി പ്രമുഖ ന്യൂട്രീഷനിസ്റ്റ് ലൗലി രംഗനാഥ് കുട്ടികൾക്ക് ആവശ്യമായ ഭക്ഷണശീലവും കുട്ടികളുടെ മെനുവും പരിചയപ്പെടുത്തും. ഉച്ചക്ക് രണ്ടിന് കരിയർ ചാറ്റ് സെഷനുമായി സിജിയിലെ വിദഗ്ധരും സാങ്കേതികവിദ്യയുടെ പുതിയ കാലത്തെ ഉപരിപഠനമെന്ന വിഷയത്തിൽ ക്രിസ്റ്റോ ജോസഫും സംവദിക്കാനെത്തും. മികച്ച കരിയറിലേക്ക് കുതിക്കാൻ കഴിവും അഭിരുചിയും നിർണയിക്കുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും എജുകഫേ നഗരിയിലെ മറ്റൊരു വേദിയിൽ നടക്കും. 4.30ന് നടക്കുന്ന വർണാഭമായ ഉദ്ഘാടന ചടങ്ങിന് ശേഷം ഒാസ്കാർ പുരസ്കാരത്തിളക്കംകൊണ്ട് മലയാളക്കരയെ നേട്ടങ്ങളുടെ നെറുകയിലെത്തിച്ച പ്രതിഭ റസൂൽ പൂക്കുട്ടി, ഓസ്കാറിലേക്ക് നടന്നടുത്ത വഴിത്താരയിലെ വിശേഷങ്ങൾ പങ്കുവെക്കുന്ന ‘റോഡ് ടു ഓസ്കാർ’ പരിപാടി അരങ്ങേറും.
പി.എം ഫൗണ്ടേഷൻ ടാലൻറ് സർച്ച് എക്സാമിൽ വിജയികളായ പ്രതിഭകൾക്കുള്ള സമ്മാനദാനം എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് നിർവഹിക്കും. തുടർന്ന് യു.എ.ഇയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ മിടുക്കരായ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും അതിഥികളായെത്തുന്ന ‘റോൾ സ്പെസിഫിക്കേഷൻ’ എന്ന ആകർഷണീയമായ സെഷനും മുഹമ്മദ് ഹനീഷ് ഐ.എ.എസ് നേതൃത്വം നൽകും. കരിയർ ഗൈഡൻസ് രംഗത്തെ പ്രമുഖരായ പ്രഫ. ജയപ്രകാശ്, ഒ. മുഹമ്മദലി എന്നിവർ നയിക്കുന്ന സെഷനുകളും ആദ്യദിവസം നടക്കും. ശനിയാഴ്ചത്തെ ആദ്യ സെഷൻ യു.എ.ഇയിലെ അധ്യാപകസമൂഹത്തിനുള്ളതാണ്. അറിവിലേക്കും വിജയത്തിലേക്കും തലമുറകളെ കൈപിടിച്ചുനടത്തുന്ന അധ്യാപകർക്ക് അവരുടെ കഴിവുകളും ശേഷിയും വർധിപ്പിക്കുന്നതിനുതകുന്ന ഇൗ സെഷനിൽ യു.എ.ഇയിലെ പ്രമുഖ സ്ഥാപനങ്ങളിൽനിന്നായി നൂറുകണക്കിന് അധ്യാപകർ പങ്കാളികളാവും.
സ്കൂൾ, കോളജ് പഠനത്തിന് ശേഷം നാട്ടിലെ ഉപരിപഠന സാധ്യതകൾ വിശദീകരിക്കുന്ന സെഷന് സിജിയിലെ പ്രമുഖ മാർഗനിർദേശകർ നേതൃത്വം നൽകും. തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലടക്കം പ്രചോദക പ്രഭാഷണത്തിലൂടെ പ്രശസ്തനായ ഡോ. മാണി പോൾ ‘മൈൻഡ് മിറാക്കിൾ’ എന്ന വേറിട്ട സെഷനിലൂടെ എജുകഫെയിൽ സംവദിക്കാനെത്തും. ജി.സി.സി രാജ്യങ്ങളിലുൾപ്പെടെയുള്ള വിദ്യാർഥികൾക്ക് റോബോട്ടുകൾ നിർമിക്കുന്നതിന് പരിശീലനം നൽകുന്ന ജങ്ക്ബോട്ട് സി.ഇ.ഒ ഇഹ്തിഷാമുദ്ദീനും സംഘവും എജുകഫേയിലെത്തുന്ന കുട്ടികളെ റോബോട്ട് നിർമാണം പഠിപ്പിക്കുന്ന രസകരമായ സെഷനിലെത്തും. പാഠ്യ-പാഠ്യേതര രംഗത്ത് പ്രതിഭാസ്പർശം പ്രകടിപ്പിച്ച യു.എ.ഇയിലെ തെരഞ്ഞെടുക്കപ്പെട്ട മിടുക്കരായ വിദ്യാർഥികൾ മികവിലേറിയ വഴികൾ പറയാനെത്തുന്ന ടോപ്പേഴ്സ് ടോക്ക് എന്ന എജുകഫേയിലെ വ്യത്യസ്തമായ സെഷൻ ശനിയാഴ്ച വൈകുന്നേരം നാലിന് നടക്കും. ടോപ്പേഴ്സ് ടോക്ക് സെഷനിൽ സമീർ സൈതലവി മോഡറേറ്ററാവും. മെൻറലിസവും മാജിക്കും എൻറർടെയിൻമെൻറുമെല്ലാം സമ്മേളിക്കുന്ന പ്രകടനവുമായി പ്രമുഖ മെൻറലിസ്റ്റ് നിപിൻ നിരവത്ത് അവതരിപ്പിക്കുന്ന ക്രെപ്റ്റിക് എന്ന പുതുമയാർന്ന ആർട്ട്ഫോം വൈകുന്നേരം 6.30 മുതൽ അരങ്ങേറും. എൻട്രൻസ് പരീക്ഷ പരിശീലന രംഗത്തെ അതികായന്മാരായ സഫയർ സംഘടിപ്പിക്കുന്ന മോക്ക് എൻട്രൻസ് എക്സാമും സിജിയുടെ നേതൃത്വത്തിൽ നടത്തുന്ന ആപ്റ്റിറ്റ്യൂഡ് കൗൺസലിങ്ങും എജുകഫേ നഗരിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.