അറിവിെൻറ ഉത്സവത്തിെൻറ ഒരുക്കങ്ങൾ മുന്നേറുന്നു
text_fieldsദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ- കരിയർ മാർഗ നിർദേശ മേള^ എജ്യുകഫേയുടെ നാലാമത് അധ്യായത്തിനുള്ള ഒരുക്കങ്ങൾ ആവേശകരമായി മുന്നേറുന്നു.
ഇൗ മാസം 26,27 തീയതികളിൽ ദുബൈ മുഹൈസിനയിലെ ഇന്ത്യൻ അക്കാദമിയിൽ നടക്കുന്ന എജ്യൂകഫേ ഇക്കുറി വൈവിധ്യമാർന്ന അറിവിെൻറ ആഘോഷം തന്നെയായിരിക്കും. മക്കളുടെ തുടർപഠനവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും സംബന്ധിച്ച പ്രവാസി രക്ഷിതാക്കളുടെ ആശങ്കകൾക്ക് അറുതി നൽകാനും മാർഗനിർദേശവുമായി കൂടെ നടക്കാനും ലക്ഷ്യമിട്ട് ഗൾഫ് മാധ്യമം യു.എ.ഇയിൽ തുടക്കമിട്ട എജ്യൂകേഫ ഇന്ന് ഗൾഫ് മേഖലയിലെ ഇന്ത്യൻ കുടുംബങ്ങളുടെ കലണ്ടർ ഇവൻറായി മാറിക്കഴിഞ്ഞിരിക്കുന്നു.
ആദ്യ വർഷങ്ങളിൽ മലയാളി കുടുംബങ്ങളായിരുന്നു മുഖ്യമായും എത്തിയിരുന്നതെങ്കിൽ ഇക്കുറി എല്ലാ ഭാഷക്കാരായ ഇന്ത്യൻ വിദ്യാർഥികളും മേളയിൽ പങ്കുചേരാൻ രജിസ്റ്റർ ചെയ്യുന്നുണ്ട്. യു.എ.ഇയിലെ സ്കൂളുകളിൽ നിന്നുള്ള അധ്യാപകരും കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളും നിർദേശിച്ചതു പ്രകാരമാണ് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ മേളയുടെ തീയതി നിശ്ചയിച്ചതു തന്നെ. ഏറ്റവും മികച്ച വിദ്യാഭ്യാസ മാർഗ നിർദേശകർ, പ്രചോദന പ്രഭാഷകർ, ചെറുപ്പത്തിലെ അസാധ്യ പ്രതിഭ പ്രകടിപ്പിച്ച മിടുമിടുക്കർ, ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രമുഖ തുടർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ എജ്യൂകഫേയിൽ അറിവു പകരാൻ എത്തും. മെഡിക്കൽ^എഞ്ചിനീയറിങ് എൻട്രൻസിൽ തൽപരരായ വിദ്യാർഥികളുടെ അഭിരുചി ടെസ്റ്റും ഇതിനൊപ്പമുണ്ടാവും. www.click4m.com മുഖേന രജിസ്റ്റർ െചയ്യുന്ന വിദ്യാർഥികൾക്ക് പുറമെ രക്ഷിതാക്കൾക്കും അധ്യാപകർക്കും പെങ്കടുക്കാം. വിവരങ്ങൾക്ക് 043902628, educafe@gulfmadhyamam.net
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.