ഇ-സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവത്കരണവുമായി പൊലീസ്
text_fieldsദുബൈ: ഇ-സ്കൂട്ടർ ഉപയോഗിക്കുന്നവർക്ക് ബോധവത്കരണവുമായി ദുബൈ പൊലീസ്. അൽ റിഗ്ഗ, അൽ മുറക്കബാത്ത്, മുഹമ്മദ് ബിൻ റാശിദ് ബൊലെവാദ് എന്നിവിടങ്ങളിലാണ് പൊലീസ് ഇറങ്ങിയത്. ഇ-സ്കൂട്ടറുമായി ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ച് അറിയിക്കാനും അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങൾ നൽകാനുമാണ് ബോധവത്കരണം നടത്തുന്നതെന്ന് ദുബൈ പൊലീസ് ട്രാഫിക് ജനറൽ ഡിപാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. അടുത്ത കാലങ്ങളിൽ ഇ-സ്കൂട്ടർ യാത്രികർ കൂടുതലായി അപകടത്തിൽപെടുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. റോഡിൽ എന്തൊക്കെ ശ്രദ്ധിക്കണം, ഏതൊക്കെ തരം ഇ-സ്കൂട്ടറുകൾ ഓടിക്കാം, ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവയെ കുറിച്ച് വിവരിച്ച് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.