‘വിദ്യാഭ്യാസ അധികൃത’രുടെ ഫോൺവിളി സൂക്ഷിക്കണമെന്ന് മന്ത്രാലയം
text_fieldsഅബൂദബി: വിദ്യാഭ്യാസ അധികൃതരുടേതെന്ന വ്യാജേനയുള്ള ഫോൺവിളികളെ കുറിച്ച് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസ മന്ത്രാലയം, വൈജ്ഞാനിക^മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ) എന്നിവ ചുമതലപ്പെടുത്തിയവരിൽനിന്നെന്ന വ്യാജേന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ലഭിക്കുന്ന ഫോൺവിളികളുടെ എണ്ണം വർധിച്ചതായി മന്ത്രാലയം ട്വിറ്റർ പോസ്റ്റിൽ അറിയിച്ചു.
പാഠ്യപദ്ധതിയിലെ പ്രശ്നങ്ങൾ, വിദ്യാർഥികൾക്ക് പ്രയാസമനുഭവപ്പെടുന്ന വിഷയങ്ങൾ തുടങ്ങിയവ സംബന്ധിച്ച സർവേ എന്നൊക്കെ പറഞ്ഞാണ് േഫാൺ വിളിക്കുന്നത്. ഇതുവഴി വിദ്യാർഥിയുടെ പേര്, രക്ഷിതാവിെൻറ പേര്, വിദ്യാർഥി പഠിക്കുന്ന സ്കൂൾ, വിലാസം തുടങ്ങിയ വ്യക്തിവിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു.
മറ്റു പല ലക്ഷ്യങ്ങളുമായിരിക്കാം ഇത്തരം ഫോൺവിളികൾക്ക് പിന്നിലെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ഫോൺവിളികൾ നടത്തുന്നവർക്ക് വ്യക്തിഗത വിവരങ്ങൾ നൽകരുതെന്ന് മന്ത്രാലയം രക്ഷിതാക്കളെ ആഹ്വാനം ചെയ്തു. വിവരങ്ങൾ നൽകുന്നത് വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഭീഷണിയാണ്. വ്യാജ ഫോൺവിളികൾ ലഭിച്ചാൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.