Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹക്കീമിന്‍റെ മൃതദേഹം...

ഹക്കീമിന്‍റെ മൃതദേഹം ഇന്ന്​ നാട്ടിലെത്തിക്കാൻ ശ്രമം

text_fields
bookmark_border
ഹക്കീമിന്‍റെ മൃതദേഹം ഇന്ന്​ നാട്ടിലെത്തിക്കാൻ ശ്രമം
cancel
camera_alt

ഹ​ക്കീം

ഷാ​ർ​ജ: മ​ധ്യ​സ്ഥ​ശ്ര​മ​ത്തി​നി​ടെ പാ​കി​സ്താ​ൻ സ്വ​ദേ​ശി​യു​ടെ കു​ത്തേ​റ്റ്​ മ​രി​ച്ച പാ​ല​ക്കാ​ട്​ തൃ​ക്ക​ല്ലൂ​ർ ക​ല്ലം​കു​ഴി പ​ട​ല​ത്ത്​ ഹ​ക്കീ​മി​ന്‍റെ (36) മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച നാ​ട്ടി​ലെ​ത്തി​ച്ചേ​ക്കും. പോ​സ്റ്റ്​​മോ​ർ​ട്ടം അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ചു​രു​ക്കം ന​ട​പ​ടി​ക​ൾ മാ​ത്ര​മാ​ണ്​ ബാ​ക്കി​യു​ള്ള​ത്. ഇ​ത്​ പൂ​ർ​ത്തി​യാ​ക്കി ബു​ധ​നാ​ഴ്ച​ വൈ​കീ​ട്ടോ​ടെ മൃ​ത​ദേ​ഹം അ​യ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നി​ന്​ ഷാ​ർ​ജ ബു​തീ​ന​യി​ലാ​ണ് ഹ​ക്കീം കു​ത്തേ​റ്റ്​ മ​രി​ച്ച​ത്. പ്ര​മു​ഖ ഹൈ​പ​ർ മാ​ർ​ക്ക​റ്റ്​ ശൃം​ഖ​ല​യാ​യ നെ​സ്റ്റോ​യി​ലെ ഫ്ര​ണ്ടെ​ന്‍റ്​ മാ​നേ​ജ​റാ​യ ഹ​ക്കീം സ്ഥാ​പ​ന​ത്തി​ന് സ​മീ​പ​ത്തെ ക​ഫ​റ്റീ​രി​യ​യി​ൽ പാ​കി​സ്താ​ൻ സ്വ​ദേ​ശി​യും മ​റ്റൊ​രാ​ളും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി ഷ​വ​ർ​മ ഉ​ണ്ടാ​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ചു​റ്റു​മു​ള്ള​വ​രെ​ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പാ​ക്സി​താ​ൻ സ്വ​ദേ​ശി സ​ൽ​മാ​ൻ ഖാ​ൻ അ​റ​സ്റ്റി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​ൽ ഈ​ജി​പ്ത്​ പൗ​ര​ൻ മു​ഹ​മ്മ​ദ്​ ആ​ത്തി​ക്കും​ പ​രി​ക്കേ​റ്റി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit newssharjha
News Summary - Efforts Are On To Bring Hakeem's Body Back Home Today
Next Story