സുഡാനിൽ ഈജിപ്ത്യൻ സൈനികരെ യു.എ.ഇ ഇടപെടലിൽ രക്ഷപ്പെടുത്തി
text_fieldsഅബൂദബി: ആഭ്യന്തര സംഘർഷത്തിനിടെ സുഡാനിൽ കുടുങ്ങിയ ഈജിപ്ത്യൻ സൈനികരെ യു.എ.ഇ ഇടപെടലിൽ രക്ഷപ്പെടുത്തി. റാപ്പിങ് സപ്പോർട്ട് ഫോഴ്സിന്റെ ഭാഗമായി സുഡാനിലുള്ള ഈജിപ്ത്യൻ സൈനികരാണ് സംഘർഷത്തിനിടയിൽപെട്ടത്. നയതന്ത്രത്തിൽ നടന്ന ഇടപെടലുകളിലൂടെ സൈനികരെ ഈജിപ്ത് എംബസിയിൽ എത്തിച്ചാണ് രക്ഷപ്പെടുത്തിയത്.
സുരക്ഷ ഉറപ്പാക്കുന്നതിൽ സഹായിച്ച ഇന്റർനാഷനൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിനെ യു.എ.ഇയും ഈജിപ്തും അഭിനന്ദനം അറിയിച്ചു. അതിനിടെ സുഡാനിലെ സംഘർഷം അവസാനിപ്പിക്കുന്നതിന് വിവിധ രാജ്യങ്ങൾക്കൊപ്പം യു.എ.ഇയും ശ്രമങ്ങൾ നടത്തിവരുന്നുണ്ട്.
നിലവിൽ സുഡാനിലുള്ള പൗരന്മാരോട് ജാഗ്രത പാലിക്കാനും ഒത്തുചേരലുകളിലോ അശാന്തിക്ക് കാരണമായേക്കാവുന്ന ഏതെങ്കിലും പ്രവർത്തനങ്ങളിലോ പങ്കെടുക്കരുതെന്നും യു.എ.ഇ എംബസി നിർദേശിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.