അൽ ഫുർഖാൻ സെന്റർ, ഇന്ത്യൻ ഇസ്ലാഹി സെന്റർ സംയുക്ത ഈദ് ഗാഹ്
text_fieldsമനാമ: വിശപ്പ്, ദാഹം തുടങ്ങിയ അനുഭവങ്ങൾ വ്യക്തിപരം എന്നതിലുപരി സാർവലൗകികമാണെന്നും അതിലൂടെ ഓരോ നോമ്പുകാരനും മാനവകുലത്തിന്റെ അനുഭവങ്ങളിലേക്ക് താദാത്മ്യപ്പെടുകയാണെന്നും എം.എം. അക്ബർ അഭിപ്രായപ്പെട്ടു.
അൽ ഫുർഖാൻ സെന്ററും ഇന്ത്യൻ ഇസ്ലാഹി സെന്ററും ബഹ്റൈൻ തലസ്ഥാന നഗരിയായ മനാമയിൽ മിനിസ്ട്രി ഓഫ് ജെസ്റ്റിസ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം തിക്താനുഭവങ്ങളെ സ്വാനുഭവങ്ങളാക്കി അവയുടെ പരിഹാരത്തിനുവേണ്ടി ഇറങ്ങിതിരിക്കുന്ന നോമ്പുകാരൻ സമകാലിക ലോകത്ത് ഏറെ അത്യാവശ്യമുള്ള കരുണ, ദയ തുടങ്ങിയ വികാരങ്ങൾ സമൂഹത്തിലേക്ക് പ്രസരിപ്പിക്കുന്ന ദൂതന്മാരായി മാറുകയും അങ്ങനെ മനുഷ്യകുലം ഒരൊറ്റ ജനതയാണ് എന്ന വിളംബരത്തിന് സ്വയം സന്നദ്ധമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുൽ മജീദ് തെരുവത്ത്, സൈഫുഹ് ഖാസിം, ഹംസ മേപ്പാടി, മൂസ സുല്ലമി, സുഹൈൽ മേലടി, നൂറുദ്ദീൻ ഷാഫി, നൗഷാദ് സ്കൈ എന്നിവർ നേതൃത്വം നൽകി. അബ്ദുസ്സലാം ബേപ്പൂർ, സഫീർ, അനൂപ് തിരൂർ, എം.പി. ആഷിഖ്, മനാഫ് കബീർ, സിറാജ് മേപ്പയൂർ, മൂസ സുല്ലമി, ഇൽയാസ് കക്കയം, ജൻസീർ ഫാറൂഖ് മാട്ടൂൽ, നാസർ, ജാഫർ മോയിദീൻ, സാബിർ അബ്ദുല്ല പുതിയങ്ങാടി, അസ്ഹർ ആരിഫ്, അഹ്മദ് നാഫി, നബീൽ ഇബ്രാഹീം, റഷീദ് ഇഖ്ബാൽ കാഞ്ഞങ്ങാട്, സമീർ പട്ടേരി, കെ.പി. യൂസുഫ്, ഷറഫുദ്ദീൻ കൊല്ലം, അഷ്റഫ് പുളിക്കൽ, സഹീദ് ആഷിഖ്, ഡി.എൻ.പി ഹിഷാം കുഞ്ഞഹമ്മദ്, കെ.പി. യൂസുഫ്, മുഹിയിദ്ദീൻ റഫീഖ് ആമീൻ ഫാസിൽ, റമീസ് മുന്നാസ്, പ്രസൂൻ ഹമീദ് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.