Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈദുൽ അദ്​ഹ: ശൈഖ്​...

ഈദുൽ അദ്​ഹ: ശൈഖ്​ മുഹമ്മദ്​ 520 തടവുകാർക്ക്​ മാപ്പുനൽകി

text_fields
bookmark_border
ഈദുൽ അദ്​ഹ: ശൈഖ്​ മുഹമ്മദ്​ 520 തടവുകാർക്ക്​ മാപ്പുനൽകി
cancel

ദുബൈ: ബലിപെരുന്നാൾ പ്രമാണിച്ച്​ യു.എ.ഇ വൈസ് ​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം 520 തടവുകാർക്ക്​ മാപ്പുനൽകി. വിവിധ ദേശക്കാരായ തടവുകാരെയാണ്​ മോചിപ്പിക്കാൻ ഉത്തരവിട്ടത്​. പെരുന്നാൾ അവസരത്തിൽ തടവുകാരുടെ കുടുംബത്തിലും ബന്ധപ്പെട്ടവരിലും ആഹ്ലാദം പകരാനാണ്​ മോചനത്തിന്​ നിർദേശം നൽകിയതെന്ന്​ ദുബൈ അറ്റോർണി ജനറൽ കൗൺസിലർ ഇസാം ഈസ അൽ ഹുമൈദാൻ വ്യക്​തമാക്കി.

തെറ്റുകൾ ചെയ്​തവർക്ക് പശ്ചാത്തപിക്കാനും അവരുടെ ജീവിതത്തിലേക്ക് മടങ്ങാനും നിയമം അനുസരിക്കുന്ന പൗരന്മാരായി വീണ്ടും മാറാനും അവസരം നൽകുക എന്ന തത്ത്വത്തിന് അനുസൃതമായാണ്​ തടവുകാരെ മോചിപ്പിച്ചത്​. പബ്ലിക് പ്രോസിക്യൂഷൻ വൈകാതെ ദുബൈ പൊലീസി​െൻറ ജനറൽ കമാൻഡുമായി സഹകരിച്ച്​ തടവുകാരെ പെരുന്നാളിന്​ കുടുംബത്തിൽ എത്തിക്കുന്ന രൂപത്തിൽ ഉത്തരവ് നടപ്പാക്കുമെന്നും അറ്റോർണി ജനറൽ അറിയിച്ചു.

ഷാർജയിൽ 225 തടവുകാർക്ക് മോചനം

ഷാർജ: ശിക്ഷാ കാലയളവിൽ നല്ല പെരുമാറ്റം കാഴ്ചവെച്ച 225 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. മാപ്പുനൽകുന്ന വ്യക്തികൾക്ക് ജീവിതത്തിൽ പുതിയ തുടക്കം നൽകാനുള്ള രാജ്യത്തി​െൻറ ശ്രമങ്ങളുടെ ഭാഗമായാണ്​ മോചനം അനുവദിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh MohammedEid al-Adha520 prisoners
News Summary - Eid al-Adha: Sheikh Mohammed pardons 520 prisoners
Next Story