യു.എ.ഇയിൽ സർക്കാർ ജീവനക്കാരുടെ പെരുന്നാൾ അവധി 14 മുതൽ
text_fieldsദുബൈ: യു.എ.ഇയിലെ ഫെഡറൽ ഗവൺമെൻറ് സ്ഥാപന ജീവനക്കാരുടെ പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചു. ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ജൂൺ 14 മുതൽ (റമദാൻ 29) അവധി ആരംഭിക്കും.
ഷവ്വാൽ മാസം മൂന്ന് വരെ അവധി തുടരും. വെള്ളിയാഴ്ചയാണ് ഇൗദുൽ ഫിത്വർ എങ്കിൽ ഞായറാഴ്ച വരെയാവും അവധി. റമദാൻ 30 പൂർത്തിയാക്കി ശനിയാഴ്ച പെരുന്നാളായാൽ തിങ്കളാഴ്ച വരെയായി അഞ്ചു ദിവസത്തെ അവധി ലഭിക്കും.
ഫെഡറൽ അതോറിറ്റി ഫോർ ഗവർമെൻറ് ഹ്യൂമൻ റിസോഴ്സസ് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനും വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വസൈന്യാധിപൻ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും സുപ്രിം കൗൺസിൽ അംഗങ്ങൾക്കും എമിറേറ്റ് ഭരണാധികാരികൾക്കും രാജ്യത്തെ ജനങ്ങൾക്കും ഇൗദ് ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.