ഈദ് ഫുഡ് കിറ്റും പുതുവസ്ത്രവും നല്കി ദുബൈ കെ.എം.സി.സി
text_fieldsദുബൈ: ‘സഹജീവിക്കൊരു കൂട്ടായ്മ’പദ്ധതിയുടെ ഭാഗമായി ഈദ് ഫുഡ് കിറ്റും പുതുവസ്ത്രവും നൽകി ദുബൈ- മലപ്പുറം ജില്ല കെ.എം.സി.സി. 4,000 പേര്‍ക്കുള്ള ഭക്ഷ്യ കിറ്റും 1,000 പേര്‍ക്കുള്ള പുതുവസ്ത്രങ്ങളുമാണ് ബലി പെരുന്നാളിനോടനുബന്ധിച്ച് മണ്ഡലം കമ്മിറ്റി കണ്ടെത്തുന്ന അര്‍ഹർക്ക് നല്‍കുന്നത്.
ഭക്ഷ്യക്കിറ്റ് വിതരണ ഉദ്ഘാടനം യു.എ.ഇ കെ.എം.സി.സി മുഖ്യരക്ഷാധികാരി എ.പി. ഷംസുദ്ദീന് ബിന്‍ മുഹിയുദ്ദീന് നിര്‍വഹിച്ചു. ഈദ് പുതുവസ്ത്ര വിതരണ ഉദ്ഘാടനം ദുബൈ കെ.എം.സി.സി മുന്‍ പ്രസിഡൻറ് പി.കെ. അന്‍വര്‍ നഹ നിര്‍വഹിച്ചു.
41 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാടണയുന്ന മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡൻറ് കുഞ്ഞിമോന് എരമംഗലത്തിനുള്ള മെമേൻറാ നല്കി ദുബൈ കെ.എം.സി.സി ജന. സെക്രട്ടറി മുസ്തഫ തിരൂര്‍ ആദരിച്ചു. കുഞ്ഞിമോന് എരമംഗലത്തിനുള്ള ജില്ല കമ്മിറ്റിയുടെ ഉപഹാരം 123 കാര്‍ഗോ എം.ഡി മുനീര്‍ നല്കി. മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡൻറ് ചെമ്മുക്കന്‍ യാഹുമോന്‍ അധ്യക്ഷത വഹിച്ചു. ബാബു എടക്കുളം, ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ആര്. ഷുക്കൂര്‍, കെ.പി.എ സലാം, സിദ്ദീഖ് കാലൊടി എന്നിവർ ആശംസ നേര്‍ന്നു. ജലീല്‍ കൊണ്ടോട്ടി, എ.പി. നൗഫല്‍, ഷക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, മുജീബ് കോട്ടക്കല്‍, അബ്ദുല്‍ സലാം പരി, ഫഖ്റുദ്ദീന്‍ മാറാക്കര, ഷമീം ചെറിയമുണ്ടം തുടങ്ങിയ ജില്ല ഭാരവാഹികള്‍ നേതൃത്വം നല്കി. പി.വി. നാസര്‍ സ്വാഗതവും ബദറുദ്ദീന്‍ തറമ്മല്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.